IMA Campaign | ആൻറിബയോടിക് ദുരുപയോഗത്തിനെതിരെ ഐ എം എ 'ഗോയിംഗ് ബ്ലൂ' കാംപയ്ൻ തുടങ്ങി

 


കണ്ണൂർ: (KVARTHA) വർധിച്ചുവരുന്ന ആൻറിബയോടിക് ദുരുപയോഗത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയായ ഗോയിങ് ബ്ലൂ കാമ്പെയിൻ കണ്ണൂരിൽ തുടക്കമായി. മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെയുള്ള ആൻറിബയോട്ടിക് ഉപയോഗം മുതൽ അശാസ്ത്രീയവും ക്രമരഹിതവുമായ ആൻറിബയോട്ടിക് ദുരുപയോഗം വരെയുള്ള വിഷയങ്ങളിൽ ആരോഗ്യപ്രവർത്തകരെ ബോധവൽക്കരിക്കുകയാണ് ഐഎംഎ ലക്ഷ്യമാക്കുന്നത്. ആൻറിബയോട്ടിക് ദുരുപയോഗം വഴി ബാക്ടീരിയകളെ പ്രതിരോധിക്കാൻ ഉള്ള ആൻറിബയോട്ടിക്കുകളുടെ കഴിവിനെ തളർത്തുകയും ഭാവിയിൽ അത് മാരകമായ രോഗാണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നതാണ്. കേരള ആരോഗ്യ വകുപ്പ് നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ സഹകരണത്തോടെ ഐഎംഎ ആണ് കണ്ണൂരിൽ കാംപയ്ൻ സംഘടിപ്പിക്കുന്നത്.
      
IMA Campaign | ആൻറിബയോടിക് ദുരുപയോഗത്തിനെതിരെ ഐ എം എ 'ഗോയിംഗ് ബ്ലൂ' കാംപയ്ൻ തുടങ്ങി

കണ്ണൂർ ഐഎംഎ ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ ഡോ. പി. ലത മോഡറേറ്ററായിരുന്നു. ഡോ. രാകേഷ് ടി പി, ഡോ. മനു മാത്യൂസ്, ഡോ മുഹമ്മദ് ഹിഷാം, ഡോ. ഐസി ശ്രീനിവാസൻ, ഡോ. ജ്യോതി പ്രസംഗിച്ചു.

ഐഎംഎ പ്രസിഡണ്ട് ഡോ. നിർമ്മൽ രാജ്, ഡോ. ആഷിഷ് ബെൻസ്, ഡോ. പി സുരേഷ്, ഡോ സുൽഫിക്കർ അലി, ഡോ. രാജ് മോഹൻ, ഡോ. മുഹമ്മദലി, ഡോ. ബാലകൃഷ്ണ പൊതുവാൾ, ഡോ എംസി ജയറാം, ഡോ വരദരാജൻ, ഡോ. ബീന, ഡോ. സഫിയ ഷാ, ഡോ. ആശാ റാണി, ഡോ. ശ്വേത, ഡോ. രേഷ്മ, ഡോ. മുസ്താഖ്, ഡോ ബിനു നമ്പ്യാർ നേതൃത്വം നൽകി.

Keywords:  Kerala News, Malayalam News, Kannur News, 'Going Blue' Campaign, IMA launched 'Going Blue' campaign against antibiotic misuse.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia