Follow KVARTHA on Google news Follow Us!
ad

Allegation | കട്ടപ്പനയില്‍ റോഡ് അപകടത്തില്‍ പരുക്കേറ്റ് കിടന്നവരെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് സഹായിച്ചില്ലെന്ന് പരാതി; വിഷയത്തില്‍ അന്വേഷണം നടത്തി റിപോര്‍ട് സമര്‍പിക്കുമെന്ന് ഡിവൈഎസ്പി

'ബൈകില്‍ പോകുകയായിരുന്ന യുവാക്കളെ തെറ്റായ ദിശയിലെത്തിയ പിക് അപ് വാന്‍ ഇടിക്കുകയായിരുന്നു' Idukki News, Police, Injured, People, Lying, Road, Hospital
ഇടുക്കി: (KVARTHA) കട്ടപ്പനയില്‍ പിക് അപ് വാനിടിച്ച് ഗുരുതരമായി പരുക്കേറ്റ് റോഡില്‍ വീണ ബൈക് യാത്രക്കാരെ ആശുപത്രിയില്‍ എത്തിക്കാന്‍ അതുവഴി ജീപിലെത്തിയ പൊലീസ് സംഘം തയ്യാറായില്ലെന്ന് പരാതി. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു(21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ശനിയാഴ്ച രാത്രി പത്തരയോടെ കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം നടന്നത്. പള്ളിക്കവലയ്ക്ക് സമീപത്തെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ബൈകില്‍ ടൗണിലേയ്ക്ക് വരുകയായിരുന്നു യുവാക്കള്‍. ഈ സമയം ടൗണില്‍ നിന്നും തെറ്റായ ദിശയില്‍ എത്തിയ പിക് അപ് വാന്‍ ഇവരുടെ ബൈക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പൊലീസുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിച്ചതിനുശേഷം പിന്നാലെ വന്ന ഓടോറിക്ഷയിലാണ് പരുക്കറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തി അടുത്ത ദിവസം ജില്ല പൊലീസ് മേധാവിക്ക് റിപോര്‍ട് സമര്‍പിക്കുമെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.




Keywords: News, National, National-News, Accident-News, Idukki News, Police, Injured, People, Lying, Road, Hospital, Kattappana News, Youths, Accident, Bike, Idukki: Police did not take injured people who were lying on the road to hospital in Kattappana.

Post a Comment