Follow KVARTHA on Google news Follow Us!
ad

Attacked | 'കാല്‍ ചവിട്ടിയൊടിച്ചു'; അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച 15 കാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി

മൂന്നാര്‍ പൊലീസ് 3 പേര്‍ക്കെതിരെ കേസെടുത്തു Idukki News, Man, Attacked, 15 Years Old, Girl, Munnar News, Police, Father, Daughter, Mother, Case, Book
ഇടുക്കി: (KVARTHA) മൂന്നാറില്‍ അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച 15 കാരിയായ മകളെ പിതാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി. കുട്ടിയുടെ കാല്‍ ഒടിയുകയും മൂക്കിന്റെ എല്ലു തകരുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സംഭവത്തെ കുറിച്ച് മൂന്നാര്‍ പൊലീസ് പറയുന്നത്: കുട്ടിയുടെ പിതാവ് പയറ്റുകാലായില്‍ സോജി മാത്യു (45), സോജി മാത്യുവിന്റെ സഹോദരി സോളി തോമസ് (35), സോജി മാത്യുവിന്റെ മാതാവ് അച്ചാമ്മ (62) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഭര്‍ത്താവുമായി പിണങ്ങി ബന്ധുവീട്ടിലായിരുന്നു പ്രിയയും കുട്ടികളും കഴിഞ്ഞിരുന്നത്. മൂന്നാഴ്ച മുന്‍പ് പ്രിയയും മക്കളും സോജിയുടെ വീട്ടില്‍ മടങ്ങിയെത്തി. കഴിഞ്ഞ ദിവസം സോളി വീട്ടിലെത്തുകയും വീണ്ടും വഴക്കുണ്ടാകുകയും ചെയ്തു. ഇതിനിടയിലാണ് ആക്രമണം.

സോജി ഭാര്യയെ എടുത്തിട്ട് മര്‍ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇളയമകളുടെ കാല്‍ സോജി ചവിട്ടി ഒടിച്ചത്. കുട്ടി ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സോജിയുടെ മര്‍ദനത്തില്‍ ഭാര്യ പ്രിയയ്ക്കും (38) മൂത്ത മകള്‍ക്കും പരുക്കേറ്റിട്ടുണ്ട്.




Keywords: News, Kerala, Kerala-News, Idukki-News, Crime-News, Idukki News, Man, Attacked, 15 Years Old, Girl, Munnar News, Police, Father, Daughter, Mother, Case, Booked, Local News, Clash, Injured, Hospital, Treatment, Medical College, Idukki: Man Attacked 15 Years Old Girl in Munnar.

Post a Comment