Follow KVARTHA on Google news Follow Us!
ad

Health Department | 'പാരമ്പര്യ വൈദ്യനെന്ന് അവകാശപ്പെട്ട് പൈല്‍സിന് മരുന്ന്, കുട്ടികള്‍ക്ക് ഇന്‍ജക്ഷന്‍ ഉള്‍പെടെ നല്‍കി'; മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ച ചികിത്സാലയം ആരോഗ്യ വിഭാഗം അടപ്പിച്ചു

പരിശോധനയില്‍ വിവിധ തരം ഇന്‍ഗ്ലീഷ് മരുന്നുകളും കണ്ടെത്തിയതായി അധികൃതര്‍ Idukki News, Health Department, Closed, Clinic, Operated, Adequate Records, Ho
ഇടുക്കി: (KVARTHA) ഏലപ്പാറയില്‍ മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ച ചികിത്സാലയം ആരോഗ്യ വിഭാഗം അടപ്പിച്ചു. പൈല്‍സിനുള്ള പാരമ്പര്യ ചികിത്സ എന്ന പേരില്‍ ഇതര സംസ്ഥാനക്കാരനായ സ്വകാര്യ വ്യക്തിയാണ് ഇവിടെ ചികിത്സ നടത്തിയിരുന്നത്. സ്ഥാപനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി.

ആരോഗ്യ വിഭാഗം അധികൃതര്‍ പറയുന്നത്: ഏലപ്പാറ ചെമ്മണ്ണ് റോഡില്‍ വാടക കെട്ടിടത്തിലാണ് വര്‍ഷങ്ങളായി സ്ഥാപനം പ്രവര്‍ത്തിച്ച് വന്നിരുന്നത്. കൂടുതലും അന്യ സംസ്ഥാനക്കാരായ ആളുകളാണ് ഇവിടെ എത്തിയിരുന്നത്. പൈല്‍സിനുള്ള പാരമ്പര്യ ചികിത്സ എന്ന പേരില്‍ ഇതര സംസ്ഥാനക്കാരനാണ് സ്ഥാപനം നടത്തിയിരുന്നത്.

ഇതിന് പുറമേ കുട്ടികള്‍ക്ക് അടക്കം ഇന്‍ഗ്ലീഷ് മരുന്നുകള്‍ നല്‍കുകയും ഇന്‍ജക്ഷനടക്കം നല്‍കി മറ്റ് ചികിത്സകളും ഇയാള്‍ നടത്തിവന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ തുടര്‍ച്ചയായി പരാതികള്‍ എത്തിയതോടെ ആരോഗ്യ വിഭാഗം സ്ഥാപനത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഇവിടെനിന്നും മതിയായ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ടിഫികറ്റുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പരിശോധനയില്‍ രോഗികള്‍ക്ക് നല്‍കാനായി വിവിധ തരം ഇന്‍ഗ്ലീഷ് മരുന്നുകളും ഇന്‍ജക്ഷന്‍ മരുന്നുകളും അടക്കമുള്ളവ കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് സ്ഥാപനം അടച്ചുപൂട്ടിയത്. ഇവിടെ നിന്നും ചികിത്സ തേടി മറ്റ് അസ്വസ്ഥതകള്‍ ഉണ്ടായിട്ടുള്ളവര്‍ ഏലപ്പറ സര്‍കാര്‍ ആശുപതിയില്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.




Keywords: News, Kerala, Kerala-News, Idukki-News, Malayalam-News, Idukki News, Health Department, Closed, Clinic, Operated, Adequate Records, Hospital, Idukki: Health department closed the clinic, which operated without adequate records.

Post a Comment