Follow KVARTHA on Google news Follow Us!
ad

Suspended | ശ്രീലങ്കന്‍ ക്രികറ്റ് ബോര്‍ഡിനെ ഐസിസി സസ്പെന്‍ഡ് ചെയ്തു

'ബോര്‍ഡ് പ്രവര്‍ത്തനത്തില്‍ സര്‍കാര്‍ ഇടപെടല്‍ പാടില്ലെന്ന ചട്ടം ലംഘിച്ചു' ICC, Suspended, Sri Lanka Cricket, Immediate Effect, International Cricket
അബൂദബി: (KVARTHA) ശ്രീലങ്കന്‍ ക്രികറ്റ് ബോര്‍ഡിനെ (എസ് എല്‍ സി) അടിയന്തര പ്രാധാന്യത്തോടെ സസ്പെന്‍ഡ് ചെയ്ത് രാജ്യാന്തര ക്രികറ്റ് കൗണ്‍സില്‍ 'ഐസിസി'. ഐസിസിയുടെ അടിസ്ഥാന നിയമങ്ങളുടെ ലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് വെള്ളിയാഴ്ച (10.11.2023) ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗത്തില്‍ തീരുമാനം എടുത്തത്.

ബോര്‍ഡ് പ്രവര്‍ത്തനത്തില്‍ സര്‍കാര്‍ ഇടപെടല്‍ പാടില്ലെന്ന ചട്ടം ലംഘിച്ചെന്നാണ് ഐ സി സി നടപടിക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഏകദിന ലോകകപിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ലങ്കന്‍ ക്രികറ്റ് ബോര്‍ഡിനെ സര്‍കാര്‍ പിരിച്ചുവിട്ടിരുന്നു. പിന്നീട് അപീല്‍ കോടതിയുടെ ഇടപെടലില്‍ ബോര്‍ഡ് പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് രംഗം വഷളായത്.

എസ് എല്‍ സി അംഗങ്ങള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സര്‍കാര്‍-പ്രതിപക്ഷ സമിതി സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. ക്രികറ്റ് ഭരണം സ്വതന്ത്രമാകണമെന്നും ഒരു തരത്തിലുമുള്ള സര്‍കാര്‍ ഇടപെടലുമുണ്ടാകരുതെന്നും ഐ സി സി ചട്ടമുണ്ട്. ഇത് ലങ്കന്‍ ക്രികറ്റ് ബോര്‍ഡിന്റെ കാര്യത്തില്‍ ലംഘിക്കപ്പെട്ടെന്ന് ഐ സി സി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

അഡ്മിനിസ്ട്രേഷനില്‍ സര്‍കാര്‍ നടത്തുന്ന വിപുലമായ ഇടപെടലാണ് രാജ്യത്തെ ക്രികറ്റ് ബോര്‍ഡിനെ പിരിച്ചുവിടാന്‍ കാരണമെന്ന് ഐസിസി വ്യക്തമാക്കി. സസ്പെന്‍ഷന്റെ വ്യവസ്ഥകള്‍ ഐസിസി ബോര്‍ഡ് പിന്നീട് തീരുമാനിക്കും.




Keywords: News, Gulf, Gulf-News, Sports, Sports-News, ICC, Suspended, Sri Lanka Cricket, Immediate Effect, International Cricket Council Board, SLC, ICC suspends Sri Lanka Cricket with immediate effect.

Post a Comment