മുംബൈ: (KVARTHA) ഭര്‍ത്താവിന്റെ ഈ കഴിവുകൂടി ലോകം കാണട്ടെ, പിറന്നാള്‍ ദിവസം ക്രികറ്റ് താരം സഞ്ജു സാംസണ്‍ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ച് ഭാര്യ ചാരുലത രമേഷ്. സഞ്ജു സാംസണ് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടാണ് വീഡിയോ പങ്കുവച്ചത്. നവംബര്‍ 11-ന് 29-ാം പിറന്നാളാണ് സഞ്ജു ആഘോഷിച്ചത്.
വിജയ് ചിത്രം 'ലിയോ'യിലെ 'നാ റെഡി താന്‍ വരവാ' എന്ന പാട്ടിനൊപ്പം സഞ്ജു നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ ചാരുലത പങ്കുവെച്ചത്. സഞ്ജുവിന്റെ ഈ കഴിവ് കൂടി ലോകം കാണട്ടെ എന്ന കാപ്ഷനോടെയാണ് ചാരുലത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. സഞ്ജുവിന് ഇങ്ങനെയൊരു കഴിവുള്ള കാര്യം അറിയില്ലായിരുന്നുവെന്നും ഇതുപോലെയുള്ള കൂടുതല്‍ വീഡിയോകള്‍ വേണമെന്നും ആരാധകര്‍ പ്രതികരിച്ചു. ബിസിസിഐയും ഐപിഎല്‍ ടീം രാജസ്താന്‍ റോയല്‍സും താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.