Follow KVARTHA on Google news Follow Us!
ad

Video | പൊതുവേദിയില്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് സംവരണ പോരാട്ടത്തിന്റെ നേതാവ് മന്ദ കൃഷ്ണ; ചേര്‍ത്ത് പിടിച്ച് നരേന്ദ്ര മോദി; വൈറലായി വൈകാരികനിമിഷങ്ങള്‍

മഡിഗ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പ് Hyderabad News, Video, Social Media, PM, Prime Minister, Emotional Moment, PM Modi, Narendra
ഹൈദരാബാദ്: (KVARTHA) പൊതുറാലിയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ മാഡിഗ സംവരണ സമര സമിതി (എംആര്‍പിഎസ്) നേതാവ് മന്ദ കൃഷ്ണ മാഡിഗ വേദിയില്‍ വികാരാധീനനായി. ദളിത് വോടുകള്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനവുമായി തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോഴാണ് സംഭവം.

മഡിഗ വിഭാഗത്തിന്റെ കൂട്ടായ്മയായ മഡിഗ സംവരണ പോരാട്ട സമിതി നേതാവ് മന്ദ കൃഷ്ണ മഡിഗ വേദിയില്‍ മോദിയുടെ കൈ പിടിച്ച് പൊട്ടിക്കരഞ്ഞതാണ് പൊതുയോഗത്തെ ശ്രദ്ധേയമാക്കിയത്. കരഞ്ഞുകൊണ്ട് മോദിയുടെ നെഞ്ചോട് ചേര്‍ന്ന മന്ദ കൃഷ്ണയെ മോദി മാറോട് ചേര്‍ത്ത് ആശ്വസിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മഡിഗ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായി മന്ദ കൃഷ്ണ മഡിഗ പറഞ്ഞു.

സംവരണത്തിനുള്ളില്‍ സംവരണം പഠിക്കാന്‍ സമിതി രൂപീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് തെലങ്കാനയില്‍ പ്രധാനമന്ത്രി പറഞ്ഞത്. ഹൈദരാബാദിലെ പരേഡ് മൈതാനത്തില്‍ നടന്ന പൊതുയോഗത്തില്‍ ആണ് മോദിയുടെ പ്രഖ്യാപനം. ബി ആര്‍ എസും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്നും ബി ആര്‍ എസിന്റെ ദളിത് ബന്ധു പദ്ധതി കണ്ണില്‍ പൊടിയിടുന്നതാണെന്നും മോദി പറഞ്ഞു.
 



Keywords: News, National, National-News, Politics-News, Hyderabad News, Video, Social Media, PM, Prime Minister, Emotional Moment, PM Modi, Narendra Modi, Comforts, MRPS Leader, Manda Krishna, Hyderabad: Emotional Moment as PM Modi Comforts MRPS Leader Manda Krishna.

Post a Comment