Follow KVARTHA on Google news Follow Us!
ad

Accidental Death | മകനോടൊപ്പം ബൈകില്‍ സഞ്ചരിക്കവെ വീണ് തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കുറുകെ വന്ന സൈകിള്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം Housewife, Died, Accident, Dead Body, Obituary, Kerala News
മുഹമ്മ: (KVARTHA) മകനോടൊപ്പം ബൈകില്‍ സഞ്ചരിക്കവെ വീണ് തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുഹമ്മ പഞ്ചായത് പത്താം വാര്‍ഡ് സ്രാമ്പിക്കല്‍ പനച്ചിയ്ക്കല്‍ റീന (59) ആണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് മരണം സംഭവിച്ചത്.

Housewife Died in Road Accident, Kochi, News, Housewife, Died, Bike, Cycle, Accident, Dead Body, Obituary, Kerala News

ഒക്ടോബര്‍ 22ന് വൈകിട്ട് നാലുമണിക്ക് മണ്ണഞ്ചേരി പാര്‍ഥന്‍ കവലയ്ക്ക് സമീപമായിരുന്നു അപകടം. കുറുകെ വന്ന സൈകിള്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ മകന്‍ ഷെറിമോനും പരുക്കേറ്റിരുന്നു. മക്കള്‍: ഷെറിമോന്‍, റീഷമോള്‍. മരുമക്കള്‍: ബിന്ദു, ജോണ്‍ ബ്രിടോ (മനോരമ ന്യൂസ്). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

Keywords: Housewife Died in Road Accident, Kochi, News, Housewife, Died, Bike, Cycle, Accident, Dead Body, Obituary, Kerala News.

Post a Comment