Died | 'തൊഴിലാളിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഹോടെലുടമ മരിച്ചു'

 


കോട്ടയം: (KVARTHA) കറുകച്ചാലില്‍ തൊഴിലാളിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഹോടെലുടമ മരിച്ചു. കറുകച്ചാല്‍ ദൈവംപടിയിലെ 'ചട്ടിയും തവിയും' ഹോടെലിന്റെ ഉടമ മാവേലിക്കര സ്വദേശി രഞ്ജിത്താണ് മരിച്ചത്. പരുമലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.

ഹോടെലിലെ തൊഴിലാളിയായ ജോസ് ആണ് രഞ്ജിത്തിനെ കുത്തിപരുക്കേല്‍പ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെ ഹോടെലില്‍വെച്ചായിരുന്നു സംഭവം. തൊഴില്‍ത്തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

Died | 'തൊഴിലാളിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഹോടെലുടമ മരിച്ചു'


ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ ഹോടെലിലെ മറ്റ് തൊഴിലാളികളാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പ്രതിയായ ജോസ് പൊലീസിന്റെ പിടിയിലായിട്ടുണ്ടെന്നാണ് സൂചന.

Keywords: Hotel owner died after being attacked by worker, Kottayam, News, Crime, Criminal Case, Hotel Owner Died, Hospital, Treatment, Attacked, Police, Accused, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia