കണ്ണൂര്‍: (KVARTHA) ഏഴിമല ഇന്‍ഡ്യന്‍ നാവിക അകാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കാഡറ്റുകളുടെ പാസിങ് ഔട് പരേഡ് 25-ന് നടക്കും. നാവിക അകാഡമിയില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ കോഴ്സുകളിലായി പരിശീലനം പൂര്‍ത്തിയാക്കിയ 159 കാഡറ്റുകള്‍ പങ്കെടുക്കും.
നാവികസേന മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പാസിങ് ഔട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ എം എ ഹംപിഹോളി, നാവിക അകാഡമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ പുനീത് കെ ബെഹല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള എട്ട് കാഡറ്റുകളും പരിശീലനം പൂര്‍ത്തിയാക്കി. പരേഡിന് മുന്നോടിയായുള്ള ഔട് ഡോര്‍ ട്രെയിനിങ് 23-ന് നടക്കും. 24-ന് നടക്കുന്ന കാഡറ്റുകളുടെ ബിരുദ ദാനച്ചടങ്ങില്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് മുഖ്യാതിഥിയാകുമെന്ന് നാവിക അകാഡമി ട്രെയിനിങ് പ്രിന്‍സിപല്‍ ഡയറക്ടര്‍ കമഡോര്‍ അമിതാഭ് മുഖര്‍ജി, ട്രെയിനിങ് കാപ്റ്റന്‍ ജനീഷ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
Naval Academy | ഏഴിമല നാവിക അകാഡമി; പരിശീലനം പൂര്‍ത്തിയാക്കിയ കാഡറ്റുകളുടെ പാസിങ് ഔട് പരേഡ് 25-ന് നടക്കും
ബിരുദ ദാനച്ചടങ്ങില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് മുഖ്യാതിഥിയാകും
Ezhimala News, Kannur News, Indian Naval Academy, Passing Out, Parade, Held