Follow KVARTHA on Google news Follow Us!
ad

Ceasefire | ഇസ്രാഈലുമായി വെടിനിര്‍ത്തല്‍ കരാര്‍ ഉടനെയെന്ന് വ്യക്തമാക്കി ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ; ബന്ദികളെ വിട്ടയക്കല്‍ ഉടന്‍ സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ഖത്വറിന്റെ മധ്യസ്ഥതയിലുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് റിപോര്‍ട് Release Of Hostages, Ceasefire, Potential, Hamas-Israel Deal, Gaza News, Agreement,
ദോഹ: (KVARTHA) ഇസ്രാഈലുമായി വെടിനിര്‍ത്തല്‍ കരാര്‍ ഉടനെ ഉണ്ടാവുമെന്ന് വ്യക്തമാക്കി ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ. ടെലഗ്രാമിലൂടെ നല്‍കിയ പ്രസ്താവനയിലാണ് ഹനിയ്യയുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്. ഖത്വറിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളാണ് വെടിനിര്‍ത്തലിലേക്ക് എത്തുന്നതെന്നാണ് റിപോര്‍ടുകള്‍. വെടിനിര്‍ത്തല്‍ കരാറിലേക്ക് ഉടന്‍ എത്തിച്ചേരുമെന്ന് ഈ പ്രസ്താവനയില്‍ പറയുന്നു.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഇസ്രാഈലില്‍ നിന്ന് ഹമാസ് തടവിലാക്കിയ 240 ബന്ദികളില്‍ ചിലരെ വിട്ടയക്കുന്നതിന് പകരമായിട്ടായിരിക്കും വെടിനിര്‍ത്തല്‍ അംഗീകരിക്കുകയെന്നാണ് സൂചന. ഖത്വറിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ മധ്യസ്ഥ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇസ്മാഈല്‍ ഹനിയയും ഖത്വറിലാണ്.

ചില ബന്ദികളെ വിട്ടയക്കാനും പകരം താത്കാലികമായ വെടിനിര്‍ത്തല്‍ അംഗീകരിക്കാനുമുള്ള കരാര്‍ വളരെ ചെറിയ പ്രായോഗിക തടസങ്ങളില്‍ തട്ടിനില്‍ക്കുകയാണെന്നായിരുന്നു തിങ്കളാഴ്ച ഖത്വര്‍ പ്രധാനമന്ത്രി പറഞ്ഞത്. ബന്ദികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ഉടന്‍ സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡനും അഭിപ്രായപ്പെട്ടു.

ദക്ഷിണ ഗാസയില്‍ അഞ്ച് ദിവസത്തേക്ക് ഇസ്രാഈലിന്റെ കരയുദ്ധം നിര്‍ത്തിവെയ്ക്കാനും വ്യോമാക്രമണം നിയന്ത്രിക്കാനുമുള്ള കരാറിനായാണ് ശ്രമമെന്ന് ഇതുമായി അടുപ്പമുള്ള വൃത്തങ്ങള്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി. ഇതിന് പകരമായി ഹമാസ് ബന്ധികളാക്കി വെച്ചിരിക്കുന്ന ഇസ്രാഈലി സിവിലിയന്മാരെയും ബന്ദികളായ മറ്റ് രാജ്യക്കാരെയുമടക്കം 50 മുതല്‍ 100 പേരെ മോചിപ്പിക്കും. എന്നാല്‍ ഇതില്‍ സൈനികരുണ്ടാവില്ല. ഇതോടൊപ്പം ഇസ്രാഈലി ജയിലില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളും ഉള്‍പെടെ 300 ഫലസ്തീനികളെ മോചിപ്പിക്കുമെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇതിനോടകം 13,300ല്‍ അധികം പേര്‍ ഇസ്രാഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഗാസയിലെ സര്‍കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ ആയിരക്കണക്കിന് കുട്ടികളും ഉള്‍പെടുന്നു.




Keywords: News, World, World-News, Gulf, Gulf-News, Release Of Hostages, Ceasefire, Potential, Hamas-Israel Deal, Gaza News, Agreement, Existence, Hamas Chief, Ismail Haniyeh, Qatar News, Doha News, World News, Hamas leader says militant group ‘close’ to truce agreement with Israel

Post a Comment