Accidental Death | ആനത്താവളത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുരുവായൂര്‍: (KVARTHA) ആനത്താവളത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു. ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരനാണ് പാപ്പാന്‍ കോങ്ങാട് സ്വദേശി ഒആര്‍ രതീഷിനെ കുത്തിക്കൊന്നത്. ബുധനാഴ്ച (08.11.2023)  ഉച്ചക്ക് രണ്ടരയോടെയാണ് ദാരുണ സംഭവം നടന്നത്. ആനക്ക് വെള്ളം നല്‍കാനായി ആനയെ തളച്ച കെട്ടുംതിറിയിലെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Accidental Death | ആനത്താവളത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു

ഉടന്‍തന്നെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആനയുടെ ഒന്നാം പാപ്പാനായ കെഎന്‍ ബൈജു അവധിയിലായിരുന്നു. ആനത്താവളത്തിലെ അപകടകാരിയായ ആനകളിലൊന്നാണ് ചന്ദ്രശേഖരന്‍. സ്ഥിരമായി അക്രമ സ്വഭാവം കാണിക്കുന്നതുകൊണ്ടുതന്നെ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ആനത്താവളത്തിന് പുറത്ത് കൊണ്ടുപോകാറുണ്ടായിരുന്നില്ല.

അടുത്ത കാലത്താണ് വീണ്ടും പുറത്തിറക്കിയത്. ഈ മാസം രണ്ടിന് ഈ ആനയെ ക്ഷേത്രനടയിലേക്ക് കൊണ്ടുവന്നിരുന്നു. ആനയെ വരുതിയിലാക്കി പുറത്ത് കൊണ്ടുവന്നതിന് രതീഷ് അടക്കമുള്ള പാപ്പാന്മാരെ ആദരിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ദാരുണ സംഭവം.

Keywords:  Guruvayur: Elephant gores mahout to died, Thrissur, News, Elephant, Attacked, Dead, Hospitalized, Temple, Chandrasekharan, Obituary, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script