Follow KVARTHA on Google news Follow Us!
ad

Gold seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിനിടെ യുവതി പിടിയില്‍

67.72 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു Gold seized from passenger at Kannur airport
കണ്ണൂര്‍: (KVARTHA) രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരിയില്‍ നിന്നും 67.72 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു. വെള്ളിയാഴ്ച രാവിലെ ദുബൈയില്‍ നിന്നും എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിലെത്തിയതായിരുന്നു ഇവര്‍. സംശയാസ്പദമായ പെരുമാറ്റത്തെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.


കോഴിക്കോട് സ്വദേശിനിയായ യുവതിയില്‍ നിന്നും അന്താരാഷ്ട്രമാര്‍കറ്റില്‍ 67.72 ലക്ഷം രൂപ വിലയുളള 1125 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പരിശോധനയില്‍ അസി. കസ്റ്റംസ് കമീഷണര്‍ ഇ വി ശിവറാം, സൂപ്രണ്ടുമാരായ എസ് ബാബു, ദീപക് മീന, ഇന്‍സ്പെക്ടര്‍മാരായ ഷെമ്മി ജോസഫ്, ടി കെ രാധാകൃഷ്ണന്‍, രാജശേഖര്‍ റെഡ്ഡി, നിതീഷ് സൈനി, ഗൗരവ് ശിഖര്‍, സീനിയര്‍ ഹവില്‍ദാര്‍ വത്സല, ഹവില്‍ദാര്‍ ബോബിന്‍ എന്നിവര്‍ പങ്കെടുത്തു.


Keywords: Kerala, Kannur, News, malayalam News, Kerala News, Kannur news, kannur airport, Gold, Gold seized from passenger at Kannur airport

Post a Comment