കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി പവന് 45000ന് മുകളില്‍ തുടരുന്നു. ചൊവ്വാഴ്ച (21.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5685 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4715 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, ചൊവ്വാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുകയാണ്.
തിങ്കളാഴ്ച (20.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5655 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45240 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചന്നത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4690 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37520 രൂപയിലുമാണ് വ്യാപാരം നടന്നത്.
തിങ്കളാഴ്ച വെള്ളി വിലയിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.
Gold Price | കഴിഞ്ഞ 3 ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 240 രൂപ കൂടി 45000ന് മുകളില്‍ തുടരുന്നു
ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപ
Gold Rate, Silver Rate, Gold News