കൊച്ചി: (KVARTHA) ബുധനാഴ്ച (15.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5595 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4640 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച വെള്ളി വിലയിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയില്‍നിന്ന് 02 രൂപ വര്‍ധിച്ച് 78രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.
ചൊവ്വാഴ്ച (14.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാമ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5555 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44,440 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4605 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36,840 രൂപയിലുമാണ് വ്യാപാരം നടന്നത്.
അതേസമയം ചൊവ്വാഴ്ച വെള്ളിയുടെ വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയായിരുന്നു നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു. ആഗോള സാഹചര്യങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലെ സ്വര്‍ണവില ചാഞ്ചാട്ടം തുടരുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് പുത്തന്‍ ഉയരം കുറിച്ച സ്വര്‍ണവില പിന്നീട് കുറയുകയും കൂടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
Gold Price | കുതിച്ചുയര്‍ന്ന് സ്വര്‍ണം വെള്ളി നിരക്കുകള്‍; സ്വര്‍ണവില പവന് 320 രൂപ കൂടി
ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപ
Gold Rate, Silver Rate, Gold News