Gold Price | കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 240 രൂപ കൂടി

 


ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായി കഴിഞ്ഞ അഞ്ച് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (10.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5600 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4645 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

വ്യാഴാഴ്ച (09.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5570 രൂപയും ഒരു പവന്‍ 22 കാരറ്റിന് 44560 രൂപയുമായിരുന്നു നിരക്ക്.

വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയും ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4620 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36960 രൂപയിലുമാണ് വ്യാപാരം നടന്നത്.

അതേസമയം, വ്യാഴാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

Gold Price | കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 240 രൂപ കൂടി



Keywords: News, Kerala, Kochi, Gold Rate, Gold Rate Today, Silver Rate, Gold News, Gold Price November 10 Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia