SWISS-TOWER 24/07/2023

IPL | ഗൗതം ഗംഭീർ ലഖ്‌നൗ സൂപർ ജയന്റ്‌സിൽ നിന്ന് രാജിവെച്ചു; ഐപിഎല്ലിൽ ഇനി ഈ ടീമിനൊപ്പം

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) ഐ‌പി‌എൽ 2024 സീസണ് മുമ്പായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്റർ സ്ഥാനത്ത് നിന്ന് രാജിവച്ചു. കൂടാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ മെന്ററായി ചേരുന്നതായും അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. 'ഞാൻ തിരിച്ചെത്തി, എന്റെ നമ്പർ 23 ആണ്', ഗൗതം ഗംഭീർ എക്‌സിൽ കുറിച്ചു. കെകെആറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

IPL | ഗൗതം ഗംഭീർ ലഖ്‌നൗ സൂപർ ജയന്റ്‌സിൽ നിന്ന് രാജിവെച്ചു; ഐപിഎല്ലിൽ ഇനി ഈ ടീമിനൊപ്പം

നേരത്തെ ഗംഭീർ നായകനായി രണ്ട് കിരീടങ്ങൾ നേടിയ ടീമാണ് കൊൽക്കത്ത. നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമയായ ഷാരൂഖ് ഖാൻ തീരുമാനത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ചു, ഗംഭീറിന്റെ ഫ്രാഞ്ചൈസിയിലേക്കുള്ള വരവ് 'ക്യാപ്റ്റന്റെ തിരിച്ചുവരവ്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഗംഭീർ രണ്ട് വർഷത്തോളം എൽഎസ്ജിയുടെ മെന്ററായി സേവനം അനുഷ്ഠിച്ചിരുന്നു. പക്ഷേ തുടർച്ചയായി രണ്ട് തവണയും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

Keywords: News, National, New Delhi, IPL, Gautam Gambhir, Lucknow Super Giants, KKR, Gautam Gambhir Quits Lucknow Super Giants, Announces Name Of His New IPL Franchise.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia