Gastric cancer | ആമാശയ കാന്‍സര്‍: ഈ 8 ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 


ന്യൂഡല്‍ഹി: (KVARTHA) ആമാശയ അര്‍ബുദം അഥവാ ഗ്യാസ്ട്രിക് കാന്‍സര്‍ ലോകത്തിലെ നാലാമത്തെ മുന്‍നിര കാന്‍സറും മരണനിരക്കില്‍ രണ്ടാമത്തേതുമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ICMR) കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും ഏകദേശം ഒരു ദശലക്ഷം പുതിയ ആമാശയ കാന്‍സര്‍ കേസുകളും 0.7 ദശലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയെ അപേക്ഷിച്ച് ഏഷ്യയില്‍ ആമാശയ കാന്‍സര്‍ കൂടുതലാണ്. ആമാശയ അര്‍ബുദ നിരക്ക് പുരുഷന്മാരില്‍ സ്ത്രീകളേക്കാള്‍ ഇരട്ടി കൂടുതലാണ്.
     
Gastric cancer | ആമാശയ കാന്‍സര്‍: ഈ 8 ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്താണ് ആമാശയ കാന്‍സര്‍?

ആമാശയത്തിന്റെ ആന്തരിക പാളിയിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് ആമാശയ കാന്‍സര്‍. ആമാശയ കാന്‍സറിന് പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും, ഈ രോഗം പാപ്പുലോറിത്രോഡെര്‍മ ഓഫ് ഒഫുജി (PEO) എന്ന അപൂര്‍വ ത്വക്ക് രോഗത്തിലേക്ക് നയിച്ചേക്കാം.

അപകട ഘടകങ്ങള്‍

ആമാശയ കാന്‍സറിന്റെ അപകട ഘടകങ്ങള്‍ വ്യത്യാസപ്പെടാം. മാത്രമല്ല, 50 വയസിന് മുകളിലുള്ളവരില്‍ ആമാശയ കാന്‍സര്‍ കുത്തനെ വര്‍ദ്ധിക്കുന്നതായി കാണിക്കുന്നു, അതേസമയം 60-കളിലും 80-കളിലും പ്രായമുള്ളവരില്‍ മിക്കവരിലും ആമാശയ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലക്ഷണങ്ങള്‍

പല രോഗങ്ങളും തുടക്കത്തില്‍ തന്നെ ലക്ഷണങ്ങള്‍ കാണിക്കാറുണ്ടെങ്കിലും ആമാശയ കാന്‍സര്‍ സാധാരണയായി പുറത്തേക്ക് ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ആരോഗ്യ വിദഗ്ധര്‍ പറയുന്ന ചില സാധാരണ ലക്ഷണങ്ങള്‍ ഇവയാണ്.

1. ദഹനക്കേട് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍: സ്ഥിരമായ ദഹനക്കേട് അല്ലെങ്കില്‍ കഴിച്ചതിനുശേഷം അസ്വസ്ഥത
2. ഓക്കാനം, ഛര്‍ദി: ഇടയ്ക്കിടെയുള്ള ഓക്കാനം അല്ലെങ്കില്‍ ഛര്‍ദി, ചിലപ്പോള്‍ രക്തം അടങ്ങിയിട്ടുണ്ടാവാം.
3. വിശപ്പില്ലായ്മയും ഭാരക്കുറവും: പൊടുന്നനെ ഭാരം കുറയുന്നതും വിശപ്പില്‍ പ്രകടമായ കുറവും
4. വിഴുങ്ങാന്‍ ബുദ്ധിമുട്ട്: വിഴുങ്ങുമ്പോള്‍ ഭക്ഷണം കുടുങ്ങിയതായി തോന്നുക, പ്രത്യേകിച്ച് കട്ടിയുള്ള ഭക്ഷണങ്ങള്‍.
5. രക്തം കലര്‍ന്ന മലം അല്ലെങ്കില്‍ കറുത്ത മലം: മലത്തിലെ രക്തം അല്ലെങ്കില്‍ കറുത്ത ടാര്‍ പോലുള്ള മലം ആമാശയത്തിലോ ദഹനനാളത്തിലോ രക്തസ്രാവത്തെ സൂചിപ്പിക്കാം. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളിലും ഇത് ഉണ്ടാകാറുണ്ടെങ്കിലും, രക്തം കലര്‍ന്ന മലം കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക

6. ക്ഷീണം: സ്ഥിരമായ ക്ഷീണം അല്ലെങ്കില്‍ വിശ്രമം കൊണ്ട് മെച്ചപ്പെടാത്ത ബലഹീനത
7. പെട്ടെന്ന് വയറുനിറഞ്ഞതായി അനുഭവപ്പെടുന്നു: ചെറിയ അളവില്‍ ഭക്ഷണം കഴിച്ചതിന് ശേഷം വയറുനിറഞ്ഞതായി അനുഭവപ്പെടാം.
8. വയറുവേദന: അടിവയറ്റില്‍, പ്രത്യേകിച്ച് വയറിന്റെ മുകള്‍ ഭാഗത്ത്, തുടര്‍ച്ചയായി അല്ലെങ്കില്‍ ഇടയ്ക്കിടെയുള്ള വേദന അനുഭവപ്പെടാം. വേദന സാധാരണയേക്കാള്‍ കൂടുതലാകുകയാണെങ്കില്‍, ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

ഈ ലക്ഷണങ്ങള്‍ മറ്റ് കാരണങ്ങളാലും ഉണ്ടാകാം. എന്നാല്‍ ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും നിലനില്‍ക്കുകയാണെങ്കില്‍, പ്രത്യേകിച്ചും അവ തുടരുകയോ അസാധാരണമെന്ന് തോന്നുകയോ ചെയ്താല്‍ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. നേരത്തെയുള്ള കണ്ടെത്തല്‍ ചികിത്സയില്‍ വലിയ മാറ്റമുണ്ടാക്കും.

Keywords: Gastric Cancer, Health Tips, Lifestyle, Diseases, Health News, Malayalam News, Gastric cancer: Expert shares 8 symptoms that you should not ignore.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia