Wickets | ഒരു ഓവറിൽ ആറ് വിക്കറ്റ്! ചരിത്രം സൃഷ്ടിച്ച് ഓസ്‌ട്രേലിയൻ ബൗളർ
Nov 13, 2023, 13:23 IST
സിഡ്‌നി: (KVARTHA) ഒരോവറിൽ ആറ് വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയൻ ബൗളർ ചരിത്രം സൃഷ്ടിച്ചു. ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ഒരു ബൗളർക്കും സാധിക്കാത്ത അപൂർവ നേട്ടമാണിത്. ഗോൾഡ് കോസ്റ്റിലെ പ്രീമിയർ ലീഗ് ഡിവിഷൻ 3 ഏകദിന മത്സരത്തിന്റെ അവസാന ഓവറിലെ (40-ാം ഓവർ) ആറ് പന്തുകളിലും എതിർ ടീമിലെ ശേഷിച്ച ആറ് കളിക്കാരെയും പുറത്താക്കിയാണ് മുഗീരബ ടീം ബൗളർ ഗാരെത് മോർഗൻ ചരിത്രം സൃഷ്ടിച്ചത്.
Keywords: Wicket,Cricket,History,Six,Balls,Win,Sports,Gareth morgan,sidney,Kasaragod Gareth Morgan 'a part of history' after claiming six wickets from six balls in miracle win
< !- START disable copy paste -->
മുഗീറബ ടീമിനെതിരായ മത്സരത്തിൽ വിജയിക്കാൻ എതിരാളികളായ സർഫേഴ്‌സ് പാരഡൈസ് ടീമിന് അവസാന ഓവറിൽ അഞ്ച് റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. എന്നാൽ, മത്സരം കാണുന്നവരെയെല്ലാം അമ്പരപ്പിച്ച് മോർഗൻ തന്റെ ഓവറിലെ ആറ് പന്തുകളിലും എതിർ ടീമിലെ ശേഷിച്ച ആറ് ബാറ്റ്സ്മാൻമാരെയും പുറത്താക്കുകയായിരുന്നു. തന്റെ കായിക ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണ് ഈ ഓവർ എന്ന് മോർഗൻ പറഞ്ഞു.
Keywords: Wicket,Cricket,History,Six,Balls,Win,Sports,Gareth morgan,sidney,Kasaragod Gareth Morgan 'a part of history' after claiming six wickets from six balls in miracle win
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.