Follow KVARTHA on Google news Follow Us!
ad

Praised | മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച പണമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് മാതൃകയായി ഷൊര്‍ണൂരിലെ ഹരിതകര്‍മ സേനാംഗങ്ങള്‍

സംഭവം പുറത്തറിഞ്ഞതോടെ നിരവധി പേരാണ് അഭിനന്ദിച്ചത്‌ Money , Garbage, Social Media, Haritha Karma Sena, Kerala News
ഷൊര്‍ണൂര്‍: (KVARTHA) മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച പണമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് മാതൃകയായി ഷൊര്‍ണൂരിലെ ഹരിതകര്‍മ സേനാംഗങ്ങള്‍. വീട്ടില്‍നിന്ന് ലഭിച്ച മാലിന്യത്തില്‍ പണമടങ്ങിയ ബാഗുമുണ്ടായിരുന്നു. എന്നാല്‍ ഇതറിയാതെയാണ് സംഘം മടങ്ങിയത്. പിന്നീട് പണമുണ്ടെന്ന് കണ്ടെത്തുകയും മിനുടുകള്‍ക്കുള്ളില്‍ വീട്ടുടമയ്ക്ക് തിരികെ നല്‍കുകയുമായിരുന്നു.

Found Money in garbage, returned it to owner; Social Media Praise Haritha karma sena members, Palakkad, News, Money, Garbage, Social Media, Haritha karma sena, Bag, Bangle, Kerala News

ചുഡുവാലത്തൂര്‍ സ്വദേശിയായ എന്‍വി വിനോദിന്റെ മകളുടെ ബാഗിലായിരുന്നു പണമുണ്ടായിരുന്നത്. ഹരിതകര്‍മ സേനാംഗങ്ങളായ ഉഷ, ശ്രീലത, മഞ്ജുഷ എന്നിവര്‍ ബാഗ് വിനോദിന്റെ ഭാര്യാമാതാവ് സരോജിനിയമ്മയെ ഏല്‍പ്പിച്ചു.

സംഭവം പുറത്തറിഞ്ഞതോടെ നിരവധി പേരാണ് സേനാംഗങ്ങളെ അഭിനന്ദിക്കാനെത്തിയത്. പി മമ്മിക്കുട്ടി എംഎല്‍എ, നഗരസഭാധ്യക്ഷന്‍ എംകെ ജയപ്രകാശ് എന്നിവര്‍ സാമൂഹികമാധ്യമങ്ങളിലും ഇക്കാര്യം പങ്കുവെച്ചു.

ആഴ്ചകള്‍ക്കുമുമ്പ് തൃക്കടീരിയിലെ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ലഭിച്ച സ്വര്‍ണവള ഉടമയായ വീട്ടമ്മയ്ക്ക് തിരികെ നല്‍കിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരാണെങ്കിലും മറ്റുള്ളവരുടെ സമ്പാദ്യം തങ്ങള്‍ക്കാവശ്യമില്ലെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്.

Keywords: Found Money in garbage, returned it to owner; Social Media Praise Haritha Karma Sena members, Palakkad, News, Money, Garbage, Social Media, Haritha karma sena, Bag, Bangle, Kerala News.

Post a Comment