Follow KVARTHA on Google news Follow Us!
ad

S Venkitaramanan | റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു

കര്‍ണാടക സര്‍കാരിന്റെ ഉപദേശകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് Former RBI Governor, S Venkitaramanan, Passed Away, Reserve Bank of India, Indian Administr
ചെന്നൈ: (KVARTHA) റിസര്‍വ് ബാങ്ക് (ആര്‍ബിഐ) മുന്‍ ഗവര്‍ണറും ഇന്‍ഡ്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അംഗവുമായ എസ് വെങ്കിട്ടരമണന്‍ (92) ചെന്നൈയില്‍ അന്തരിച്ചു. എട്ടാമത്തെ ആര്‍ബിഐ ഗവര്‍ണറായിരുന്നു. 1990 മുതല്‍ 1992 വരെ രണ്ട് വര്‍ഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന നാഗര്‍കോവിലില്‍ 1931-ല്‍ ജനിച്ച അദ്ദേഹം ആറ്റിങ്ങല്‍ മോഡല്‍ ബോയ്‌സ് സ്‌കൂള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്തും ഉദാരവത്കരണത്തിന്റെ ആദ്യ നാളുകളിലും ഗവര്‍ണറായിരുന്ന എസ് വെങ്കിട്ടരമണന്‍ 1985 മുതല്‍ 1989 വരെ ധനമന്ത്രാലയത്തില്‍ ധനകാര്യ സെക്രടറിയായി സേവനമനുഷ്ഠിച്ചു. രൂപയുടെ മൂല്യത്തകര്‍ചയും സാമ്പത്തിക പരിഷ്‌കരണ പരിപാടികളും ആരംഭിച്ച ഐഎംഎഫിന്റെ സ്ഥിരത പദ്ധതി ഇന്‍ഡ്യ സ്വീകരിച്ചതും എസ് വെങ്കിട്ടരമണന്‍ ഗവര്‍ണറായിരുന്ന കാലയളവിലായിരുന്നു.

ആര്‍ബിഐ ഗവര്‍ണറായി നിയമിക്കുന്നതിനുമുമ്പ് കര്‍ണാടക സര്‍കാരിന്റെ ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട് മുന്‍ ചീഫ് സെക്രടറിയായ ഗിരിജ വൈദ്യനാഥന്‍ ഉള്‍പെടെ രണ്ട് പെണ്‍മക്കളുണ്ട്.


 

Keywords: News, National, National-News, Obituary, Obituary-News, Former RBI Governor, S Venkitaramanan, Passed Away, Reserve Bank of India, Indian Administrative Service, Chennai News, National News, Tamil Nadu News, Former RBI Governor S Venkitaramanan passes away at 92.

Post a Comment