Follow KVARTHA on Google news Follow Us!
ad

Arrested | കര്‍ണാടകയിലെ ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥ പ്രതിമയുടെ കൊലപാതകം; മുന്‍ കാര്‍ ഡ്രൈവര്‍ കിരണ്‍ അറസ്റ്റില്‍

പിന്നില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം Arrested, Murder, Police, Probe, National News
ബംഗ്ലൂരു: (KVARTHA) കര്‍ണാടകയിലെ ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥ പ്രതിമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ കാര്‍ ഡ്രൈവര്‍ കിരണ്‍ അറസ്റ്റില്‍. കഴുത്ത് ഞെരിച്ചും കഴുത്തില്‍ കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. കര്‍ണാടകയിലെ മൈന്‍ ആന്‍ഡ് ജിയോളജി വകുപ്പില്‍ ജോലി ചെയ്തിരുന്ന പ്രതിമ ശനിയാഴ്ചയാണ് കൊല്ലപ്പെടുന്നത്.
 
Former driver, fired 10 days ago, arrested for Karnataka govt officer's murder, Bengaluru, News, Arrested, Murder, Police, Probe, Crime, Criminal Case, National News

കൊലപാതക വിവരം പുറത്തുവന്നപ്പോള്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതി മുന്‍ ഡ്രൈവറാണെന്ന് പൊലീസ് വ്യക്തമാക്കിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഇയാളെ കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടിരുന്നു. ഔദ്യോഗികമായ പല നിര്‍ണായക വിവരങ്ങളും മറ്റും ഇയാള്‍ ചോര്‍ത്തുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പ്രതിമ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇത്തരം പ്രവൃത്തികള്‍ വീണ്ടും തുടര്‍ന്നപ്പോഴാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിന്റെ പകയിലാണ് കൊലപാതകം നടത്തിയത്.

ശനിയാഴ്ച രാത്രി പ്രതിമയുടെ സഹോദരന്‍ പ്രതീഷ് ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. രാവിലെ വീണ്ടും വിളിച്ചിട്ടും മറുപടി കിട്ടാതെ വന്നപ്പോള്‍ ഫ് ളാറ്റിലെത്തി. ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ ജനലിലൂടെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കിടക്കുന്നത് ശ്രദ്ധിച്ചത്. കൊലപാതകത്തിന് ശേഷം കിരണിനെ കാണാതാവുകയും ഫോണ്‍ സ്വിച് ഓഫ് ആണെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ജില്ല വിട്ടുപോകുന്നതിനിടയിലാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.

Keywords: Former driver, fired 10 days ago, arrested for Karnataka govt officer's murder, Bengaluru, News, Arrested, Murder, Police, Probe, Crime, Criminal Case, National News.

Post a Comment