നെയ്മറിന്റെ കാമുകി ബ്രൂണ ബിയാൻകാർഡിയുടെ സാവോപോളോയിലെ കോട്ടിയയിലുള്ള വീട്ടിലേക്ക് മൂന്ന് കവർച്ചക്കാർ അതിക്രമിച്ച് കടന്നതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയതെന്ന് ആർ7 പത്രം റിപ്പോർട്ട് ചെയ്തു.
ബിയാൻകാർഡിയും അവരുടെ മകൾ മാവിയുമായിരുന്നു കുറ്റവാളികളുടെ ലക്ഷ്യമെന്ന് റിപോർട്ടുകൾ പറയുന്നു. അക്രമികളിൽ രണ്ടുപേർ ആയുധധാരികളായിരുന്നു. ഭാഗ്യവശാൽ, കള്ളന്മാർ വീട്ടിൽ വന്നപ്പോൾ, ബിയാൻകാർഡിയും പെൺകുഞ്ഞും അവിടെ ഉണ്ടായിരുന്നില്ല. എന്നാൽ ബിയാൻകാർഡിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. ദമ്പതികളെ വീടിനുള്ളിൽ ബന്ദികളാക്കിയെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തന്റെ മാതാപിതാക്കൾ സുരക്ഷിതരാണെന്നും സംഭവ സമയത്ത് താനും മകളും വീട്ടിലില്ലായിരുന്നുവെന്നും ബിയാൻകാർഡി പിന്നീട് പറഞ്ഞു.
വീട്ടിൽ ചില അസ്വാഭാവിക പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിനെ വിളിച്ചെങ്കിലും സംഘം സ്ഥലംവിട്ടിരുന്നു. 20 വയസുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയുധധാരികളായ മൂന്ന് പേർ വീട്ടിൽ കടന്ന് 50 വയസും 52 വയസുമുള്ള ദമ്പതികളെ ബന്ദികളാക്കുകയും പഴ്‌സുകളും വാച്ചുകളും ആഭരണങ്ങളും മോഷ്ടിച്ചതായും സാവോ പോളോ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
Keywords: News, Malayalam-News, World, World-News, Footballer, Neymar, Kidnap, Crime, Footballer Neymar's Girlfriend And Newborn Baby Escape Kidnapping Attempt