Follow KVARTHA on Google news Follow Us!
ad

Israeli Soldiers | ഗസ്സയിൽ 5 ഇസ്രാഈൽ സൈനികർ കൂടി കൊല്ലപ്പെട്ടു; മരിച്ചവരുടെ എണ്ണം 65 ആയി; 2,985 ൽ കുറയാത്ത ഇസ്രാഈൽ സൈനികർ ഫലസ്തീനിൽ കൊല്ലപ്പെട്ടതായും സർകാർ കണക്കുകൾ മറച്ചുവെക്കുന്നതായും ആരോപണം; സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റ് ചർച്ചയായി

'11,600 സൈനികർക്ക് പരുക്കേറ്റു' Israeli soldiers, Hamas, Israel, Gaza, ലോക വാർത്തകൾ
ടെൽ അവീവ്: (KVARTHA) ഗസ്സ മുനമ്പിൽ നടന്ന പോരാട്ടത്തിൽ അഞ്ച് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രാഈൽ സൈന്യം അറിയിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, യുദ്ധം ആരംഭിച്ചതിന് ശേഷം ഗസ്സയിൽ മരിച്ച ഇസ്രാഈൽ സൈനികരുടെ എണ്ണം 65 ആയി ഉയർന്നു. വടക്കൻ ഗസ്സയിൽ കര ആക്രമണത്തിൽ ഏർപ്പെട്ടിരുന്ന അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. ശനിയാഴ്ചയാണ് മൂന്ന് റിസർവ് സൈനികർ കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേർ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്.

News, World, Israeli soldiers, Hamas, Israel, Gaza, War,  Five Israeli soldiers killed in Northern Gaza, bringing toll to 64: Israel army.

അതേസമയം, ഗസ്സയിലെ യുദ്ധത്തിൽ മരിച്ച ഇസ്രാഈൽ സൈനികരുടെ എണ്ണം സർക്കാർ മറച്ചുവെച്ചതായി ആരോപണം ഉയർന്നു. 2,985 സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഇസ്രാഈൽ മാധ്യമ പ്രവർത്തകനെ ഉദ്ധരിച്ച് @LadyVelvet_HFQ എന്ന ഉപയോക്താവ് എക്‌സിൽ കുറിച്ചു. 11,600 സൈനികർക്ക് പരുക്കേറ്റതായും പോസ്റ്റിൽ പറയുന്നു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ എക്സ് അക്കൗണ്ട് ഉടമയ്ക്ക് ബ്ലൂ മാർക്കുണ്ട്.


'നമ്മുടെ സൈനികരിൽ മരിച്ചവരുടെ എണ്ണം 2,985ൽ കുറവല്ല, പരിക്കേറ്റ സൈനികരുടെ എണ്ണം 11,600 ആണ്. ഞാൻ ഞെട്ടി കരഞ്ഞുപോയി. ഇസ്രാഈലിനെ യുദ്ധത്തിൽ അകപ്പെടുത്തിയതിന് നെതന്യാഹുവിനേയും ബൈഡനേയും ശപിക്കട്ടെ. നിരപരാധികളെ കൊന്നൊടുക്കുകയും ഗസ്സയിലെ മക്കൾക്കെതിരെ കൂട്ടക്കൊലകൾ നടത്തുകയും ചെയ്തതിനാൽ ഇസ്രാഈൽ മക്കളുടെ മേൽ ദൈവത്തിന്റെ ശാപമുണ്ടാകുമെന്നതിനാൽ, ഫലസ്തീൻ വിട്ടുപോകാൻ എന്റെ എല്ലാ സഹോദരങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉപദേശിക്കുന്നു. ഗസ്സയുടെ ശാപം നമ്മെ വേട്ടയാടുമോ? നെതന്യാഹു, ഗാവിയർ, ബൈഡൻ എന്നിവരുടെ അഴിമതികൾ പ്രസിദ്ധീകരിക്കും', എക്സ് പോസ്റ്റിൽ പറയുന്നു. ഈ പോസ്റ്റ് സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമുകളിൽ ചർച്ചയായിട്ടുണ്ട്.

Keywords: News, World, Israeli soldiers, Hamas, Israel, Gaza, War,  Five Israeli soldiers killed in Northern Gaza, bringing toll to 64: Israel army.
< !- START disable copy paste -->
< !- START disable copy paste -->

Post a Comment