Follow KVARTHA on Google news Follow Us!
ad

Tunnel | ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ വീഡിയോ 10 ദിവസത്തിന് ശേഷം പുറത്തുവന്നു; ആളുകൾ കഴിഞ്ഞുകൂടുന്നത് ഇങ്ങനെ; ദൃശ്യങ്ങൾ കാണാം

കാമറ ഘടിപ്പിച്ചത് പൈപ്പ് വഴി Uttarakhand, Tunnel Collapse, Uttarkashi, ദേശീയ വാർത്തകൾ
ഉത്തരകാശി: (KVARTHA) ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാര ഗ്രാമത്തിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ വീഡിയോ പുറത്തുവന്നു. ഇതിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ കാണാം. ആറ് ഇഞ്ച് വീതിയുള്ള പൈപ്പ് വഴി തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. ഈ പൈപ്പിൽ ക്യാമറയും ഘടിപ്പിച്ചിരുന്നു, അതിൽ നിന്നാണ് വീഡിയോ പകർത്തിയത്.

News, National, Uttarakhand, Tunnel Collapse, Uttarkashi, Employee, Camera, Video, First video of workers stuck inside collapsed Uttarkashi tunnel surfaces.

എങ്ങനെയാണ് കഴിഞ്ഞ പത്ത് ദിവസമായി തൊഴിലാളികൾ തുരങ്കത്തിൽ കഴിഞ്ഞുകൂടുന്നതെന്ന് ഇതിൽ കാണാൻ കഴിയും. തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്നത് ആശ്വാസകരമായ കാര്യമാണ്. തിങ്കളാഴ്ചയാണ് രക്ഷാപ്രവർത്തന സംഘം തുരങ്കത്തിനുള്ളിലേക്ക് ആറിഞ്ച് പൈപ്പ് വഴി പോഷകാഹാരങ്ങൾ അയക്കാൻ തുടങ്ങിയത്. മൊബൈൽ ഫോണും ചാർജറും ഈ പൈപ്പിലൂടെ അയക്കുന്നുണ്ട്. 40 ഓളം തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.

രക്ഷാപ്രവർത്തനത്തിന്റെ പത്താം ദിവസമാണ് ചൊവ്വാഴ്ച. എൻഡിആർഎഫ്, എസ്ഡിആർഎഫ് ഉൾപ്പെടെയുള്ള എല്ലാ ഏജൻസികളുമായും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തുരങ്കത്തിൽ നിന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള എല്ലാ മാർഗങ്ങളും പരിഗണിക്കുന്നുണ്ട്. വിദേശത്ത് നിന്നുള്ള വിദഗ്ധരും ഇവിടെയെത്തിയിട്ടുണ്ട്. തുരങ്കത്തിന് മുകളിലെ കുന്നിന്റെ മുകൾ ഭാഗത്ത് നിന്ന് തുരന്ന് പാത നിർമിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ദീപാവലി ദിനത്തിൽ ഞായറാഴ്ച രാവിലെയാണ് മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയപാതയിലെ തുരങ്കത്തിന്റെ ഒരുഭാഗം തകർന്നത്. പുലർച്ചെ അഞ്ച് മണിയോടെ ഒരു സംഘത്തിന്റെ നൈറ്റ് ഷിഫ്റ്റ് അവസാനിക്കുന്നതിന് മുമ്പ്, 200 മീറ്റർ ഉള്ളിലെ തുരങ്കത്തിന്റെ മുകൾ ഭാഗത്തിന്റെ വലിയൊരു ഭാഗം താഴേക്ക് പതിക്കുകയായിരുന്നു. അവശിഷ്ടങ്ങൾ 70 മീറ്ററോളം വ്യാപിക്കുകയും ചെയ്തു. ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് അകത്ത് കുടുങ്ങിക്കിടക്കുന്നത്.


Keywords: News, National, Uttarakhand, Tunnel Collapse, Uttarkashi, Employee, Camera, Video, First video of workers stuck inside collapsed Uttarkashi tunnel surfaces.
< !- START disable copy paste -->

Post a Comment