ഒറ്റ ചാർജിൽ 100 മൈൽ വരെ പറക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. മാൻഹട്ടനിൽ നിന്ന് ജോൺ എഫ് കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് കാറിൽ ഒരു മണിക്കൂറിലധികം യാത്ര ചെയ്യണമെങ്കിൽ എയർ ടാക്സിയിൽ യാത്ര ചെയ്യാൻ ഏഴ് മിനിറ്റ് മാത്രമേ എടുക്കൂവെന്ന് ജോബി വ്യക്തമാക്കി.
ന്യൂയോർക്ക് സിറ്റി പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വലിയ ശബ്ദമുണ്ടാക്കാതെ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലുള്ള വിമാനമാണ് ജോബി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ എയർ ടാക്സികൾക്ക് പറന്നുയരാൻ റൺവേ ആവശ്യമില്ല എന്നതാണ്. ഏത് സാധാരണ മേൽക്കൂരയിൽ നിന്നോ പാർക്കിംഗ് സ്ഥലത്തിൽ നിന്നോ പാർക്കിൽ നിന്നോ ഇതിന് പറന്നുയരാനും ഇറങ്ങാനുമാകും. എയർ ടാക്സികൾ വൈദ്യുതിയിൽ ഓടുന്നതിനാൽ അവ മലിനീകരണവും ഉണ്ടാക്കുന്നില്ല
Keywords: News, World, Newyork, Air Taxi, America, Office, Electric, Park, First-ever electric air taxi flight takes off in NYC.
< !- START disable copy paste -->