Follow KVARTHA on Google news Follow Us!
ad

Accidental Death | വൈദ്യുതി വേലിയില്‍ നിന്ന് ഷോകേറ്റ് കര്‍ഷകന് ദാരുണാന്ത്യം

വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് Farmer Died, Electric Fence, Dead Body, Obituary, Kerala News
കട്ടപ്പന: (KVARTHA) വൈദ്യുതി വേലിയില്‍ നിന്ന് ഷോകേറ്റ് കര്‍ഷകന് ദാരുണാന്ത്യം. കരുണാപുരത്ത് തണ്ണിപ്പാറ സ്വദേശി വര്‍ഗീസ് ജോസഫിനെ(ഷാജി) ആണ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.വീടിനോട് ചേര്‍ന്നുള്ള സ്ഥലം പാട്ടത്തിന് നല്‍കിയിരുന്നു.

Farmer died after touching electric fence of a farm, Idukki, News, Farmer Died, Electric Fence, Dead Body, Obituary, Police, Hospital, Kerala News

ഇവിടെ വന്യമൃഗ ശല്യം തടയുന്നതിനായി വൈദ്യുതി വേലികള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ വര്‍ഗീസ് ജോസഫിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വന്യമൃഗങ്ങളുടെ ശല്യം തടയാനായി വയ്ക്കുന്ന ഇത്തരം വൈദ്യുതി വേലിയില്‍ തട്ടിയുള്ള അപകടമരണങ്ങള്‍ അടുത്തിടെ കൂടിവരികയാണ്.

Keywords: Farmer died after touching electric fence of a farm, Idukki, News, Farmer Died, Electric Fence, Dead Body, Obituary, Police, Hospital, Kerala News.

Post a Comment