നിധിന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നും വര്‍ഷങ്ങള്‍ക്കുമുമ്പ് നാടുവിട്ട് പോയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതേക്കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്. വ്യാഴാഴ്ച രാവിലെയാണ് 112-ല്‍ പൊലീസ് ആസ്ഥാനത്തേക്ക് വ്യാജ ഫോണ്‍ സന്ദേശം എത്തിയത്. ഉടന്‍തന്നെ പരിശോധന ആരംഭിച്ചു. എന്നാല്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വ്യാജമാണെന്ന നിലപാടില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. കന്റോണ്‍മെന്റ് പൊലീസ് ഉള്‍പെടെയുള്ള സംഘമാണ് സെക്രടേറിയേറ്റില്‍ പരിശോധന നടത്തിയത്.
Keywords: Fake bomb alert in Trivandrum secretariate; One in Police Custody, Thiruvananthapuram, News, Fake Bomb Alert, Secretariate, Police, Custody, Probe, Phone Call, Kerala News.