Follow KVARTHA on Google news Follow Us!
ad

Died | ജോലി ചെയ്യുന്നതിനിടെ ക്ഷീണം, പനി മൂര്‍ഛിച്ച് അണുബാധയും; പ്രവാസി മലയാളി ചികിത്സയ്ക്കിടെ മരിച്ചു

ബദീഅ മേഖലയില്‍ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു Expatriate Malayali , Died, Treatment, Obituary, Hospital, Kerala News
തിരുവനന്തപുരം: (KVARTHA) ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയും കേളി കലാസാംസ്‌കാരിക വേദി ബദീഅ ഏരിയാ കമിറ്റി അംഗവുമായ തിരുവനന്തപുരം വെമ്പായം മണ്ണാന്‍വിള സ്വദേശി സുല്‍ത്വാന്‍ മന്‍സിലില്‍ സുധീര്‍ സുല്‍ത്വാന്‍ (53) നാട്ടില്‍ ചികിത്സയ്ക്കിടെ മരിച്ചു.

ജോലി ചെയ്യുന്നതിനിടെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുധീര്‍ റിയാദിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടര്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് അറിയച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തുകയും തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. മുമ്പ് ചെറിയ പനി അനുഭവപെട്ടിരുന്നുവെങ്കിലും കാര്യമാക്കിയില്ല. പനി മൂര്‍ഛിച്ച് ശരീരത്തില്‍ അണുബാധയുണ്ടായതാണ് മരണ കാരണം.

Expatriate Malayali died during treatment, Thiruvananthapuram, News, Expatriate Malayali , Died, Treatment, Obituary, Hospital, Doctors, Kerala News

ബദീഅ മേഖലയില്‍ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി പ്രവാസിയാണ്. ഇലക്ട്രിക് ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്യുകയായിരുന്നു. കേളി സുവൈദി യൂനിറ്റ് സെക്രടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. സുല്‍ത്വാന്‍ പിള്ള, ലൈലാ ബീവി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: അസീന, മക്കള്‍: അഫ്‌നാന്‍, റിയാസ്, സുല്‍ത്വാന്‍. മൃതദേഹം കന്യാകുളങ്ങര ജുമാ മസ്ജിദില്‍ കബറടക്കി.

Keywords: Expatriate Malayali died during treatment, Thiruvananthapuram, News, Expatriate Malayali , Died, Treatment, Obituary, Hospital, Doctors, Kerala News. 

Post a Comment