SWISS-TOWER 24/07/2023

Criticized | ആര്യാടന്‍ ശൗഖത്തിനേയും, ലീഗിനേയും എല്ലാവരേയും സ്വാഗതം ചെയ്യുന്നു; കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നത് ക്രൂരവും നിന്ദ്യവുമായ നിലപാടാണെന്നും ഇപി ജയരാജന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ അപകടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇന്ന് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പലകക്ഷികളും അവരില്‍ നിന്ന് വേര്‍പിരിയാനുള്ള സാഹചര്യമാണ് കേരള രാഷ്ട്രീയത്തില്‍ വളര്‍ന്ന് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്‍ ശൗഖത്, ലീഗ് എന്നല്ല ആരു വന്നാലും സ്വാഗതം ചെയ്യുന്നു.

Criticized | ആര്യാടന്‍ ശൗഖത്തിനേയും, ലീഗിനേയും എല്ലാവരേയും സ്വാഗതം ചെയ്യുന്നു; കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നത് ക്രൂരവും നിന്ദ്യവുമായ നിലപാടാണെന്നും ഇപി ജയരാജന്‍

കോണ്‍ഗ്രസ് ഇസ്രാഈലിനെ ന്യായീകരിക്കുകയാണ്. ആര്യാടന്‍ ശൗഖത്തിനെ അച്ചടക്കസമിതി വിളിപ്പിച്ചതിലൂടെ കോണ്‍ഗ്രസ് നിലപാട് വ്യക്തമായെന്നും ക്രൂരവും നിന്ദ്യവുമായ നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നതെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി.

മന്ത്രിസഭ പുനസംഘടന നവകേരള സദസ്സിന് ശേഷം നടക്കുമെന്ന സൂചനയും ഇപി ജയരാജന്‍ നല്‍കി. മുന്‍ധാരണയില്‍ നിന്ന് ആരും പിന്നോട്ട് പോയിട്ടില്ല. മുന്നണിയോഗം ചേര്‍ന്ന് കൂടി ആലോചനകള്‍ക്ക് ശേഷം തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords:  EP Jayarajan Criticized Congress, Thiruvananthapuram, News, EP Jayarajan, Criticized, Politics, Congress, CPM, Muslim League, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia