ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെ മട്ടന്നൂര്‍ കള റോഡ് ജുമാ മസ്ജിദില്‍ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച (12.11.2023) വൈകിട്ട് കാടാച്ചിറ മമ്മാക്കുന്നില്‍ നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെകെ മുഹമ്മദ് ദാരിമി അരിയില്‍ അധ്യക്ഷനാകും. കര്‍ണാടക നിയമസഭ സ്പീകര്‍ യുടി ഖ്വാദര്‍ വിശിഷ്ടാതിഥിയാവും.
സമസ്ത നേതാക്കളായ പിപി ഉമര്‍ മുസ്ലിയാര്‍, എവി അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര്‍, അബ്ദുസലാം ബാഖവി തൃശൂര്‍, മാണിയൂര്‍ അഹ് മദ് മുസ്ലിയാര്‍ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെകെ മുഹമ്മദ് ദാരിമി അരിയില്‍, സിറാജുദ്ദീന്‍ ദാരിമി കക്കാട്, അബ്ദുല്‍ ഫത്വാഹ് ദാരിമി, അശ്രഫ് ദാരിമി മമ്മാക്കുന്ന് എന്നിവര്‍ പങ്കെടുത്തു.
Keywords: EK Abubakar Musliar will hold a memorial service, Kannur, News, EK Abubakar Musliar, Memorial Service, Inauguration, Press Meet, Chief Gust, Conference, Kerala News.