Follow KVARTHA on Google news Follow Us!
ad

Criticized | നീന്തല്‍ കുളത്തിനും ആഘോഷത്തിനും പണമുണ്ട്, എന്നാല്‍, റേഷനും ശമ്പളത്തിനും നയാപൈസയില്ല; സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാന സര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍

ട്രഷറിയില്‍ കടുത്ത നിയന്ത്രണം തുടരുന്നു Governor, Criticized, Economic Crisis, Politics, Pension, Kerala News
തിരുവനന്തപുരം: (KVARTHA) സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാന സര്‍കാരിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നീന്തല്‍ കുളത്തിനും ആഘോഷത്തിനും സര്‍കാരിന് പണമുണ്ടെന്നും എന്നാല്‍, റേഷന് പണമില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

Economic Crisis: Governor Criticized Kerala Govt, Thiruvananthapuram, News, Governor, Criticized, Economic Crisis, Politics, Pension, Media, Kerala News

'പെന്‍ഷന് പണം അനുവദിക്കുന്നില്ല. ശമ്പളത്തിന് പണം അനുവദിക്കുന്നില്ല. എന്നാല്‍, നമ്മള്‍ വലിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു, നീന്തല്‍ കുളം നിര്‍മാണത്തിന് ദശലക്ഷം ചിലവഴിക്കുന്നു' -എന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, സംസ്ഥാന സര്‍കാരിന്റെ സാമ്പത്തിക ബാധ്യതകള്‍ നാള്‍ക്കുനാള്‍ കുമിഞ്ഞുകൂടുകയാണ്. വാര്‍ഷിക പദ്ധതി പണമില്ലാതെ ഇഴയുന്നു. വകുപ്പുകള്‍ക്ക് കൊടുക്കാന്‍ പണമില്ല. ട്രഷറിയില്‍ കടുത്ത നിയന്ത്രണം തുടരുന്നു. 

കരാറുകാര്‍ക്ക് 16,000 കോടി കുടിശ്ശികയാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നാല് മാസം കുടിശ്ശികയുണ്ട്. ഇതില്‍ ഒരു മാസത്തേത് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ശമ്പള പരിഷ്‌കരണ കുടിശ്ശിക നല്‍കിയിട്ടില്ല. ഇത്തരത്തില്‍ നിരവധി സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍കാര്‍ മുന്നോട്ടുപോകുന്നത്.

Keywords: Economic Crisis: Governor Criticized Kerala Govt, Thiruvananthapuram, News, Governor, Criticized, Economic Crisis, Politics, Pension, Media, Kerala News.

Post a Comment