Follow KVARTHA on Google news Follow Us!
ad

Cost Increased | ഹോടെലില്‍ പോയാല്‍ ഇനി കൈപൊള്ളും; മലയാളികളുടെ ഇഷ്ടഭക്ഷണമായ ദോശ, ഇഡലി മാവുകള്‍ക്ക് വിലകൂടും

ഒരു പാകറ്റിന് ഇനി മുതല്‍ 45 രൂപ നല്‍കണം Food Items, Hotel, Increased, Kerala News
പാലക്കാട്: (KVARTHA) ഹോടെലില്‍ പോയാല്‍ ഇനി കൈപൊള്ളും, മലയാളികളുടെ ഇഷ്ടഭക്ഷണമായ ദോശ, ഇഡലി മാവുകള്‍ക്ക് ഇനി മുതല്‍ വിലകൂടും. നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി വര്‍ധിക്കുകയാണ്. ഇതിനിടെയാണ് സാധാരണക്കാരുടെ ഇഷ്ടഭക്ഷണമായ ദോശ, ഇഡലി മാവുകള്‍ക്കും വില കൂട്ടാനുള്ള നിര്‍മാതാക്കളുടെ തീരുമാനം.

Dosa and idli flours, which are the favorite food of Malayalees, will be expensive, Palakkad, News, Food Items, Hotel, Increased, Rice, Electricity Bill,  Dosa, Kerala News

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഒരു കിലോ ദോശ, ഇഡലി മാവിന് 45 രൂപയാക്കി വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മാണ സംഘടനയുടെ തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് ഇതിന് കാരണം. എല്ലാ സാധനങ്ങള്‍ക്കും വില കൂടിയ സാഹചര്യത്തില്‍ ദോശമാവിനും കൂടി വില കൂടുന്നു എന്നതാണ് പ്രശ്‌നം.

35 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന ഒരു പാകറ്റ് ദോശ മാവിന്റെ വിലയാണ് അഞ്ചു രൂപ വര്‍ധിപ്പിക്കുന്നത്. അരിക്കും ഉഴുന്നിനും വില കൂടിയതോടെയാണ് മാവിനും വിലകൂട്ടാന്‍ നിര്‍മാതാക്കാള്‍ നിര്‍ബന്ധിതരായത്. മാവുണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിക്ക് ആറു മാസത്തിനിടെ പത്തു രൂപയുടെ വര്‍ധനയാണുണ്ടായത്. കിലോയ്ക്ക് 90 രൂപയ്ക്ക് കിട്ടിയിരുന്ന ഉഴുന്നിന്റെ വില 150 ലുമെത്തി. വൈദ്യുതി നിരക്കും വര്‍ധിച്ചതോടെ വില കൂട്ടാതെ മറ്റ് വഴിയില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

Keywords: Dosa and idli flours, which are the favorite food of Malayalees, will be expensive, Palakkad, News, Food Items, Hotel, Increased, Rice, Electricity Bill,  Dosa, Kerala News.

Post a Comment