ചെമ്മരുതി കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത് നഴ്‌സ് സിടി അജിമോള്‍ക്ക് 2017 ഒക്ടോബര്‍ 18നാണ് പക്ഷാഘാതം ബാധിച്ചത്. നവംബര്‍ 19ന് ഇന്‍വാലിഡ് പെന്‍ഷന്‍ അനുവദിച്ചു. എന്നാല്‍ 100% വൈകല്യം സംഭവിച്ച അജിമോള്‍ക്ക് ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ള സംരക്ഷണം ലഭിച്ചില്ലെന്ന പരാതിയുമായി ഭര്‍ത്താവ് ശശിധരന്‍ നായര്‍ കമിഷനെ സമീപിച്ചു. ചലനശേഷിയും ഓര്‍മശക്തിയും നഷ്ടപ്പെട്ട അജിമോള്‍ക്കു ഭിന്നശേഷി നിയമത്തിന്റെ സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്ന് കമിഷന്‍ എസ് എച് പഞ്ചാപകേശന്‍ വിധിച്ചു.
അതിനാല്‍ വിരമിക്കുന്നതു വരെ മുഴുവന്‍ ശമ്പളം, ഉദ്യോഗക്കയറ്റം, ഗ്രേഡ് പ്രമോഷന്‍, ഇന്‍ക്രിമെന്റ് എന്നിവയെല്ലാം മൂന്നു മാസത്തിനകം അനുവദിക്കണമെന്ന് കമിഷന്‍ നിര്‍ദേശിച്ചു. ഇന്‍വാലിഡ് പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കിയ കമിഷന്‍, രോഗബാധിതയായ ദിവസം മുതലുള്ള ശമ്പളവും ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യണമെന്നും നിര്‍ദേശിച്ചു.
ഭിന്നശേഷി നിയമ പരിധിയില്‍ 21 രോഗങ്ങള്‍
ചലനവൈകല്യം, മസ്‌കുലര്‍ ഡിസ്‌ട്രോഫി, മള്‍ടിപിള്‍ സിറോസിസ്, ഹ്രസ്വകായത്വം, അന്ധത, ഗുരുതരമായ കാഴ്ചക്കുറവ്, പഠനവൈകല്യം, സംസാരഭാഷാ വൈകല്യം, ബുദ്ധിപരമായ വെല്ലുവിളി, മനോദൗര്‍ബല്യം, ഓട്ടിസം, കേള്‍വി ഇല്ലായ്മ, കുഷ്ഠരോഗം, ഹീമോഫീലിയ, തലാസീമിയ, അരിവാള്‍ രോഗം, സെറിബ്രല്‍ പാള്‍സി, ഹാര്‍ഡ് ഓഫ് ഹിയറിങ്, ബഹുവൈകല്യം, ആസിഡ് ആക്രമണത്തിന് ഇരയാകല്‍, പാര്‍കിന്‍സണ്‍സ്.
Keywords: Department of Health issued an order accepting the verdict of Disability Commission to pay all benefits including salary to Public health nurse who suffered from paralysis till retirement, Thiruvananthapuram, News, Aji mol, Nurse, Health, Court Verdict, Salary, Pension, Health Department, Kerala.