ന്യൂഡെല്‍ഹി: (KVARTHA) അന്തരീക്ഷത്തില്‍ കാറ്റിന്റെ വേഗത കൂടിയതോടെ തലസ്ഥാനനഗരിയില്‍ വായുഗുണനിലവാരത്തില്‍ നേരിയ പുരോഗതി. വെള്ളിയാഴ്ച വൈകുന്നേരം രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര തോത് 317 ആണ്. ഇതോടെ ഡീസല്‍ ട്രകുകള്‍ക്ക് ഡെല്‍ഹിയില്‍ പ്രവേശനം അനുവദിച്ചു. അതേസമയം, പുരോഗതിയുണ്ടെങ്കിലും ഡെല്‍ഹിയിലെ പല മേഖലകളിലും വായുഗുണനിലവാര തോത് 300ന് മുകളിലാണ്.
പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകളും തിങ്കളാഴ്ച (20.11.2023) തുറക്കും. എന്നാല്‍ കായിക മത്സരങ്ങള്‍ക്കും പുറത്തുള്ള അസംബ്ലിക്കും ഒരാഴ്ചത്തേക്ക് വിലക്കുണ്ട്. നവംബര്‍ 21 മുതല്‍ കാറ്റ് ശക്തമാവുമെന്നും ഇത് വായുമലിനീകരണം കുറക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം വിശദമാക്കുന്നത്.
ശനിയാഴ്ചയ്ക്ക് മുന്‍പുള്ള കണക്കുകള്‍ അനുസരിച്ചുള്ള ലോകത്തിലെ ഏറ്റവും മോശമായ വായുവുള്ള രണ്ടാമത്തെ നഗരമാണ് ഡെല്‍ഹി. ബാഗ്ദാദാണ് ഒന്നാം സ്ഥാനത്തുള്ളത്. നിര്‍മാണ മേഖലയിലെ നിയന്ത്രണവും വാഹന നിയന്ത്രണവും അടക്കം ശക്തമായ നയങ്ങളാണ് ഡെല്‍ഹിയിലെ വായുഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സര്‍കാര്‍ സ്വീകരിച്ചിട്ടുള്ളത്.
ഗാസിയാബാദ് 274, ഗുരുഗ്രാം 346, ഗ്രേറ്റര്‍ നോയിഡ 258, ഫരീദാബാദ് 328 എന്നിങ്ങനെയാണ് വായുഗുണനിലവാര തോത്. 0-50 വരെ വായു ഗുണനിലവാര തോത് മികച്ചത്, 51 - 100 വരെ തൃപ്തികരം, 101-200 മിതമായും, 201-300 വരെ ദുര്‍ബലം, 301-400 വളരെ ദുര്‍ബലം, 401-450 വരെ അപകടകരം, 450 മുകളില്‍ അതീവ അപകടകരം എന്നാണ് വിലയിരുത്തുന്നത്.
ദീപാവലി ആഘോഷങ്ങള്‍ക്ക് വലിയ രീതിയില്‍ പടക്കങ്ങള്‍ പൊട്ടിച്ചതും അയല്‍ സംസ്ഥാനങ്ങളിലെ വയലുകളിലെ തീയിടലുമെല്ലാം ഡെല്‍ഹിയിലെ വായു മലിനീകരണം കഴിഞ്ഞ ദിവസങ്ങളില്‍ അപകടകരമായ രീതിയിലേക്ക് എത്തിച്ചിരുന്നു. കുറഞ്ഞ താപനിലയും കാറ്റിന്റെ കുറവും മലീനീകരണം കുറയാന്‍ തടസമായിരുന്നു. ഈ സാഹചര്യത്തിലാണ് നേരിയ മാറ്റമുണ്ടായിരിക്കുന്നത്.
രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം ഉയര്‍ത്തുന്നതില്‍ വാഹനങ്ങളെയാണ് ഏറെയും ഗവേഷകര്‍ പഴിക്കുന്നത്. ഡെല്‍ഹിയിലെ വായു മലിനീകരണത്തിന്റെ 45 ശതമാനവും വാഹനങ്ങളില്‍ നിന്നാണ്. ശനിയാഴ്ച ഇത് 38 ശതമാനമായി കുറഞ്ഞതായാണ് കണക്കുകള്‍ വിശദമാക്കുന്നത്.
Air Pollution | അന്തരീക്ഷത്തില്‍ കാറ്റിന്റെ വേഗത കൂടി; ഡെല്‍ഹിയില്‍ വായുഗുണനിലവാരത്തില്‍ നേരിയ പുരോഗതി; ഡീസല്‍ ട്രകുകള്‍ക്ക് പ്രവേശനം അനുവദിച്ചു
സ്‌കൂള്‍ കായിക മത്സരങ്ങള്‍ക്കും പുറത്തുള്ള അസംബ്ലിക്കും ഒരാഴ്ചത്തേക്ക് വിലക്ക്
Delhi News, national News, School, Air Quality, Improves, Poor Catego