Follow KVARTHA on Google news Follow Us!
ad

Air Pollution | വായു മലിനീകരണം; ഡെല്‍ഹിയില്‍ 2 ദിവസം സ്‌കൂളുകള്‍ക്ക് അവധി; ഹോടെലുകളില്‍ വിറകും കല്‍ക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു

ഇലക്ട്രിക് - സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ നിര്‍ദേശം Delhi News, National News, Primary Schools, Shut, Two Day, Rise, Air Pollution,


ന്യൂഡെല്‍ഹി: (KVARTHA) വായു മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തില്‍ ഡെല്‍ഹിയിലെ എല്ലാ സര്‍കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും അടുത്ത രണ്ട് ദിവസത്തേക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യാഴാഴ്ച രാത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചത്.

ദേശീയ തലസ്ഥാനത്തെ മലിനീകരണ തോത് വ്യാഴാഴ്ച ഈ സീസണില്‍ ആദ്യമായി 'ഗുരുതരമായ' മേഖലയിലേക്ക് പ്രവേശിച്ചു, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ വര്‍ധനവുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.

മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍കാര്‍ നടപ്പാക്കി തുടങ്ങിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എന്‍ജിനീയര്‍മാര്‍ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും സര്‍കാര്‍ അഭ്യര്‍ഥിച്ചിച്ചിട്ടുണ്ട്.

കൂടാതെ, ഇലക്ട്രിക് - സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെട്രോ സര്‍വീസുകളെ ആശ്രയിക്കാനും നിര്‍ദേശമുണ്ട്. ഹോടെലുകളിലടക്കം വിറകും കല്‍ക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

അതേസമയം, വായു മലിനീകരണം പാര്‍കിന്‍സണ്‍സ് രോഗത്തിനുള്ള സാധ്യത 56 ശതമാനം വര്‍ധിപ്പിക്കുന്നതായി പുതിയ പഠനം. മിതമായ അളവിലുള്ള സൂക്ഷ്മ കണിക മലിനീകരണം പാര്‍കിന്‍സണ്‍സ് രോഗം വരാനുള്ള സാധ്യത 56 ശതമാനം വര്‍ധിപ്പിക്കുന്നതായി യുഎസിലെ പുതിയ ഗവേഷണം കണ്ടെത്തി.

സൂക്ഷ്മ കണികാ പദാര്‍ഥം അല്ലെങ്കില്‍ പിഎം 2.5 തലച്ചോറില്‍ വീക്കം ഉണ്ടാക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതായി അരിസോണയിലെ ബാരോ ന്യൂറോളജികല്‍ ഇന്‍സ്റ്റിറ്റിയൂടില്‍ നിന്നുള്ള പ്രധാന ഗവേഷക ബ്രിടാനി ക്രിസനോവ്സ്‌കി പറയുന്നു.




Keywords: News, National, National-News, Malayalam-News, Chief Minister, Arvind Kejriwal, Delhi News, National News, Primary Schools, Shut, Two Day, Rise, Air Pollution, Delhi Primary Schools Shut For Two Days Due To Rising Air Pollution.

Post a Comment