Manish Sisodia | ഡെല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് രോഗിയായ ഭാര്യയെ കാണാന്‍ അനുമതി
Nov 10, 2023, 18:59 IST
ന്യൂഡെല്‍ഹി: (KVARTHA) ഡെല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് പൊലീസ് കസ്റ്റഡിയില്‍ രോഗിയായ ഭാര്യയെ കാണാന്‍ അനുമതി. ഏതാനും മണിക്കൂറുകള്‍ രോഗിയായ ഭാര്യയെ കാണാനുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്. അഞ്ച് ദിവസത്തേക്കാണ് അനുമതി തേടിയിരുന്നത്.
എന്നാല്‍, വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാലുമണി വരെ ആറു മണിക്കൂര്‍ മാത്രം ഭാര്യയെ സന്ദര്‍ശിക്കാനുള്ള അനുമതി മാത്രമാണ് കോടതി നല്‍കിയത്. ഡെല്‍ഹി റോസ് അവന്യൂ കോടതി സ്‌പെഷ്യല്‍ ജഡ്ജ് എംകെ നാഗ്പാലിന്റേതാണ് നടപടി.
ഡെല്‍ഹി മദ്യനയ അഴിമതി കേസില്‍ എംപി സഞ്ജയ് സിങ്ങിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി നവംബര്‍ 24 വരെ നീട്ടുകയും ചെയ്തു. നേരത്തെ ജൂണില്‍ ഭാര്യയെ കാണാന്‍ സിസോദിയക്ക് അനുമതി ലഭിച്ചിരുന്നു. തിഹാര്‍ ജയിലിലാണ് സിസോദിയ കഴിയുന്നത്.
ഡെല്‍ഹി മദ്യനയ അഴിമതി കേസില്‍ എംപി സഞ്ജയ് സിങ്ങിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി നവംബര്‍ 24 വരെ നീട്ടുകയും ചെയ്തു. നേരത്തെ ജൂണില്‍ ഭാര്യയെ കാണാന്‍ സിസോദിയക്ക് അനുമതി ലഭിച്ചിരുന്നു. തിഹാര്‍ ജയിലിലാണ് സിസോദിയ കഴിയുന്നത്.
Keywords: Court Allows Manish Sisodia To Meet Ailing Wife In Police Custody, New Delhi, News, Politics, Judge, New Delhi, News, Manish Sisodia, Court Allowed, Ailing Wife, Meeting, Police Custody, Politics, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.