Follow KVARTHA on Google news Follow Us!
ad

Controversy | പയ്യന്നൂരില്‍ വീണ്ടും സാമ്പത്തിക ക്രമക്കേട് വിവാദം; കുറ്റാരോപിതനെ സിപിഎം സംരക്ഷിക്കുന്നുവെന്നാരോപിച്ച് പോസ്റ്റര്‍ പ്രചാരണം

സഹകരണ ബാങ്കില്‍ വായ്പയെടുക്കാന്‍ എത്തിയ ആളാണ് തന്റെ പേരില്‍ വ്യാജ പേരില്‍ ജാമ്യം നിന്ന വിവരം അറിഞ്ഞത് Controversy, Poster Campaign, Politics, Kerala
കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ സഹകരണ മേഖലയില്‍ സിപിഎം നേതാവ് വെട്ടിപ്പു നടത്തിയെന്ന് ആരോപിച്ച് തെരുവില്‍ അണികളുടെ പ്രതിഷേധം. സിപിഎം ശക്തി കേന്ദ്രമായ പയ്യന്നൂരിലാണ് ധനരാജ് രക്തസാക്ഷി തുക വിവാദത്തിനു പിന്നാലെ സിപിഎമില്‍ വീണ്ടും തുക തിരിമറിയും ആള്‍മാറാട്ട വായ്പ ആരോപണവും ഉയര്‍ന്നത്.

സാമ്പത്തിക ക്രമക്കേടില്‍ പങ്കാളികളായ പ്രാദേശിക നേതാക്കളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രദേശത്ത് വ്യാപകമായ പോസ്റ്റര്‍ പ്രചാരണം നടത്തിയത്. സേവ് സിപിഎം ഫോറമെന്ന പേരില്‍ വെള്ളൂര്‍ കോത്തായിമുക്കിലാണ് പോസ്റ്ററുകള്‍ പതിച്ചത്.


Controversy again in Payyannur; Poster campaign alleging that CPM is protecting the accused, Kannur, News, Controversy, Poster Campaign, Protest, Allegation, Protection, Politics, Kerala


വെള്ളൂരിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തില്‍ നിന്ന് ലോകല്‍ കമിറ്റി അംഗം കൂടിയായ വ്യക്തി 1.75 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് ആരോപണം. തുടര്‍ന്ന് ഇയാളെ സ്ഥാപനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും കുറ്റം തെളിഞ്ഞിട്ടും പാര്‍ടി പദവികളില്‍ നിന്ന് ഇയാളെ നീക്കാതെ നേതൃത്വം സംരക്ഷിക്കുന്നുവെന്നാണ് ആരോപണം.

'പണം അടിച്ചുമാറ്റിയവനാര്, ഏയ് നേതൃത്വമേ നിങ്ങള്‍ എത്ര തവണയായി ഇദ്ദേഹത്തെ സംരക്ഷിക്കുന്നു. പാര്‍ടി നടപടി എടുത്തില്ലെങ്കില്‍ സത്യം ജനങ്ങളെ അറിയിക്കും' എന്നാണ് സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പതിച്ച പോസ്റ്ററുകളിലുള്ളത്.

പയ്യന്നൂരില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിന്റെ ശാഖയിലാണ് ആള്‍മാറാട്ട വായ്പ നടന്നതായ ആരോപണം പുറത്തുവന്നത്. മുന്‍ നഗരസഭ കൗണ്‍സിലറുടെ ഭാര്യയുടെ പേരില്‍ ബ്രാഞ്ച് സെക്രടറിയും അതേ ബാങ്കിലെ ഉദ്യോഗസ്ഥനുമായ വ്യക്തിയും അരലക്ഷത്തിന്റെ വായ്പയാണ് കൈക്കലാക്കിയത്. ജാമ്യക്കാരായി നല്‍കിയതും വ്യാജപേരിലാണെന്ന് സഹകരണ വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സഹകരണ ബാങ്കില്‍ വായ്പയെടുക്കാന്‍ എത്തിയ ആളാണ് തന്റെ പേരില്‍ വ്യാജ പേരില്‍ ജാമ്യം നിന്ന വിവരം അറിഞ്ഞത്. വ്യാജവായ്പക്കെതിരെ ഇദ്ദേഹം പാര്‍ടിക്ക് പരാതി നല്‍കിയെങ്കിലും പാര്‍ടി നേതൃത്വം കുറ്റാരോപിതനെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം. പാര്‍ടിക്കുളളില്‍ ഒരുവിഭാഗം ഇക്കാര്യം ശക്തമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് സ്ഥാപനത്തില്‍ നിന്നും നടപടി നേരിടേണ്ടി വന്നത്. എന്നാല്‍ കുറ്റാരോപിതനെ ബന്ധപ്പെട്ട പാര്‍ടി കമിറ്റികളില്‍ നിന്നും ഒഴിവാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

Keywords: Financial irregularity Controversy again in Payyannur; Poster campaign alleging that CPM is protecting the accused, Kannur, News, Controversy, Poster Campaign, Protest, Allegation, Protection, Politics, Kerala.

Post a Comment