Pension | പാലോറ മാതയും മറിയക്കുട്ടിയും, സിപിഎമും സർകാരും പാർടി പത്രവും ഒരു വയോധികയ്ക്ക് മുമ്പിൽ മുട്ടിടിക്കുന്നതെന്തിന്?
Nov 17, 2023, 17:01 IST
/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) രണ്ടാം പിണറായി സർകാരിന്റെ ധൂർത്തും കഴിവുകേടും ജനദ്രോഹ സമീപനങ്ങളും പൊളിച്ചടുക്കിയിരിക്കുകയാണ് ഇടുക്കി ഇരുന്നൂർ ഏക്കർ സ്വദേശിനി മറിയക്കുട്ടിയെന്നാണ് നെറ്റിസൻസ് പറയുന്നത്. 87 വയസുകാരിയായ ഈ മുത്തശിയാണ് ഇപ്പോൾ കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. കൊനുഷ്ടു ചോദ്യങ്ങളുമായി സർകാരിനെ ന്യായീകരിച്ചു മെഴുകാൻ വന്ന അരുണിനെ തന്റെ തഗ് ഡയലോഗു കൊണ്ടു നിലം തൊടാതെ പറത്തിയ മറിയക്കുട്ടി സോഷ്യൽ മീഡിയയിലും താരമാണ്.
നിസ്വരും രോഗികളുമായ കേരളത്തിലെ വയോജനങ്ങളുടെ പ്രതിനിധികളാണ് ഇടുക്കി ഇരുനൂറേകർ സ്വദേശിനി മറിയക്കുട്ടിയും (87), അവരുടെ സുഹൃത്ത് പൊളിഞ്ഞ പാലം താണിക്കുഴിയിൽ അന്ന ഔസേപ്പും (80). മൂന്ന് മാസമായി ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നാണ് അവർ തെണ്ടാനിറങ്ങിയത്. അവർക്ക് പിന്നിൽ എതിർ പാർടിക്കാരുമുണ്ടായിരുന്നില്ല. അത്രമാത്രം സ്വഭാവികമായിരുന്നു ആ പെരുമാറ്റം.
ജീവിതം അത്രമാത്രം ദുസഹമാണെന്ന് പ്രകൃതിയോട് പോരടിച്ചു വളർന്ന ആ മലയോര സ്ത്രീകളിലുണ്ട്. മറിയക്കുട്ടി സംസാരിച്ചതും പിച്ചതെണ്ടിയതും കേരളത്തിലെ അശരണരായ സാധാരണക്കാർക്കു വേണ്ടിയാണെന്ന് സിപിഎമോ അവരുടെ പടവാളായ ദേശാഭിമാനിയോ തിരിച്ചറിഞ്ഞില്ലെന്നും അതുകൊണ്ടാണ് ദേശാഭിമാനിയിൽ അവർക്കെതിരെ വ്യാജ വാർത്തകൾ വന്നതെന്നുമാണ് ആക്ഷേപം. സൈബർ ഇടങ്ങളിൽ ഇടത് സൈബർ പോരാളികൾ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലെത്തി നിൽക്കുന്ന ആ സാധു സ്ത്രീക്കെതിരെയാണ് ഒളിയുദ്ധങ്ങൾ നടത്തിയത്.
എന്നാൽ തന്റെ സത്യം തെളിയിക്കാൻ മറിയക്കുട്ടി തന്നെ രംഗത്തിറങ്ങുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. തനിക്ക് ഭൂമിയില്ലെന്ന് വിലേജ് ഓഫീസറിൽ നിന്നും സർടിഫികറ്റ് വാങ്ങിയ മറിയക്കുട്ടി, ലോടറി വിൽപനക്കാരിയായ അടിമാലിയിലെ മകൾ പ്രിൻസിയെ സ്വിറ്റ്സർലാൻഡിലെ വിദേശ മലയാളിയായി ചിത്രീകരിക്കുകയും തനിക്ക് രണ്ടു വീടുകളും കോടികളുമുണ്ടെന്നും മഹാ കണ്ടുപിടിത്തമായി എഴുന്നെള്ളിക്കുകയും ചെയ്ത ദേശാഭിമാനിയെ പറച്ചു ചീന്തി ഭിത്തിയിൽ ഒട്ടിക്കുകയും ചെയ്തു. പാവപ്പെട്ടവർക്കും മാനമുണ്ടെന്ന പ്രഖ്യാപനവുമായി പാർടി പത്രത്തിനെതിരെ നിയമ പോരാട്ടത്തിനിറങ്ങുകയാണ് മറിയക്കുട്ടി.
പാലോറ മാതുവിന്റെ പശുവിനെ കൊടുത്ത പണം കൊണ്ടു തുടങ്ങിയ പാർടി പത്രത്തിന് ഇതുഭൂഷണമാണോയെന്നും ചിന്തിക്കണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ കമന്റ്. താൻ ഹൈകോടതിയിൽ നടത്തുന്ന നിയമ പോരാട്ടം ക്ഷേമ പെൻഷൻ വാങ്ങുന്ന എല്ലാ വയോജനങ്ങൾക്കും വേണ്ടിയാണെന്നാണ് മറിയക്കുട്ടി പറയുന്നത്. യഥാർഥത്തിൽ ഇവിടുത്തെ പ്രതിപക്ഷ പാർടികളെ നോക്കുകുത്തിയാക്കി കൊണ്ടു രണ്ടാം പിണറായി സർകാരിനെ പിച്ചിചീന്തുകയാണ് മറിയക്കുട്ടി. കേരളത്തിലെ ജനങ്ങളുടെ മനസ് അവർക്കുണ്ട്. വാക്കുകൾ കൊണ്ടു മാത്രം തള്ളി മറിക്കുന്ന സർകാരിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന മറിയക്കുട്ടി തന്നെയാണ് ഇപ്പോൾ കേരളത്തിലെ പ്രതിപക്ഷ നേതാവെന്നാണ് പലരും അടക്കം പറയുന്നത്.
Keywords: News, Kerala, Kannur, CPM, Politics, Pension, Controversy, Cow, Lottery, Social Media, Village Office, Certificate, Controversy about welfare pension.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.