മലപ്പുറം: (KVARTHA) സഹപാഠിയായ പെണ്‍കുട്ടിയുമായി സംസാരിച്ചതിന് അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒമ്പതാം ക്ലാസുകാരനായ വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ മര്‍ദിച്ചത്. സംഭവത്തില്‍ സ്‌കൂളിലെ സുബൈര്‍ എന്ന അധ്യാപകനെതിരെ വിദ്യാര്‍ഥി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥി സഹപാഠിയായ പെണ്‍കുട്ടിയുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സുബൈര്‍ വിദ്യാര്‍ഥിയെ മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. ക്ലാസിലെ മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് മോശമായി സംസാരിക്കുകയും വടി കൊണ്ട് പല തവണ അടിക്കുകയുമായിരുന്നുവെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.
മര്‍ദനത്തില്‍ കാലിനും മറ്റ് ശരീരഭാഗങ്ങള്‍ക്കും പരുക്കേറ്റ വിദ്യാര്‍ഥി കൊണ്ടോട്ടി താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അധ്യാപകനില്‍ നിന്ന് വിശദീകരണം തേടിയ ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
Keywords: Complaint Against Teacher for Assaulting student, Malappuram, News, Complaint, Teacher, Assaulting, Student, Injured, Hospitalized, Childline, Kerala News.