Youth Arrested | മുന്‍ കാമുകിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പരാതി; തൃശൂര്‍ സ്വദേശിയായ ബൈക് റേസര്‍ അറസ്റ്റില്‍
Nov 8, 2023, 12:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോയമ്പതൂര്‍: (KVARTHA) യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ മലയാളി യുവാവിനെ കോയമ്പതൂര്‍ സൈബര്‍ സെല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിലെ ചാലക്കുടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബൈക് റേസിങ് താരമായ ആല്‍ഡ്രിന്‍ ബാബു (24) ആണ് പിടിയിലായത്. കോയമ്പതൂര്‍ സ്വദേശിയായ 23 വയസുകാരിയുടെ പരാതിയിലാണ് നടപടി.
യുവതിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാം അകൗണ്ട് നിര്‍മിച്ച് അവളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്‌തെന്നാണ് പരാതി. അപ്ലോഡ് ചെയ്യാനുപയോഗിച്ച ഐപി വിലാസവും ഉപകരണങ്ങളും കണ്ടെത്തിയതായി സൈബര്‍ പൊലീസ് അറിയിച്ചു.
ഇയാളുമായി അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം മുന്‍പ് യുവതി സൗഹൃദം അവസാനിപ്പിച്ചിരുന്നു. വീണ്ടും ബന്ധം സ്ഥാപിക്കാന്‍ ആല്‍ഡ്രിന്‍ ശ്രമിച്ചെങ്കിലും യുവതി ഒഴിഞ്ഞുമാറിയതിന്റെ വൈരാഗ്യത്തിലാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ദേശീയ മോടോര്‍ സൈകിള്‍ റേസിങ് ചാംപ്യന്‍ഷിപിലെ സ്ഥിരം താരമാണ് ആല്‍ഡ്രിന്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.