Follow KVARTHA on Google news Follow Us!
ad

Teenager Arrested | ഫീസിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍; 'ട്യൂഷനെടുക്കുന്ന അധ്യാപക ദമ്പതികളുടെ മകനെ കുത്തിക്കൊന്നു'; പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍

മാതാപിതാക്കളെ അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് കൊലപാതകം നടത്തിയതെന്ന് കുട്ടി Class 12, Student, Arrested, Jatni, Minor Boy, Murder Case, Teenager,
ഭുവനേശ്വര്‍: (KVARTHA) ഫീസിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍. ഒന്‍പതാം ക്ലാസുകാരനെ പ്ലസ് ടു വിദ്യാര്‍ഥി കുത്തിക്കൊന്നതായി റിപോര്‍ട്. പ്ലസ് ടു വിദ്യാര്‍ഥിക്ക് ട്യൂഷനെടുക്കുന്ന അധ്യാപക ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ജത്നിയിലെ ബെനപഞ്ജരി ഗ്രാമത്തിലാണ് സംഭവം.

ഞെട്ടിക്കുന്ന ക്രൂരകൃത്യത്തെ കുറിച്ച് ഭുവനേശ്വര്‍ ഡെപ്യൂടി കമീഷണര്‍ പ്രതീക് സിംഗ് പറയുന്നത്: 5000 രൂപ ട്യൂഷന്‍ ഫീസ് അടയ്ക്കാന്‍ പറ്റാതിരുന്നതോടെ തന്റെ മാതാപിതാക്കളെ അധ്യാപകര്‍ അപമാനിച്ചെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കൊലപാതകം നടത്തിയതെന്നും പിടിയിലായ പ്ലസ് ടു വിദ്യാര്‍ഥി മൊഴി നല്‍കി.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ തന്റെ മുറിയിലായിരിക്കെയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ ട്യൂഷനെടുക്കുന്ന തിരക്കിലായിരുന്നു. നിലവിളി കേട്ട് ദമ്പതികള്‍ മുറിയിലേക്ക് ഓടിയെത്തിയപ്പോള്‍ മകന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടന്‍ തന്നെ ഖുര്‍ദ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു സ്‌കൂള്‍ ബാഗ് കണ്ടെത്തി. അതില്‍ സ്‌കൂള്‍ യൂനിഫോമും പുസ്തകങ്ങളും ഉണ്ടായിരുന്നു. ആ ബാഗില്‍ നിന്ന് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞു. ചോദ്യം ചെയ്യലില്‍ പ്ലസ് ടു വിദ്യാര്‍ഥി കുറ്റം സമ്മതിച്ചു.

രണ്ട് വര്‍ഷം മുമ്പ് താന്‍ ട്യൂഷന് പോയിരുന്നുവെന്നും ഇതിന്റെ 5000 രൂപ ഫീസായി നല്‍കാനുണ്ടെന്നും പ്ലസ് ടു വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഈ പൈസ ലഭിക്കാനായി അധ്യാപകര്‍ തന്റെ മാതാപിതാക്കളെ പരസ്യമായി അപമാനിച്ചതുകൊണ്ടാണ് അവരുടെ മകനെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് കുട്ടിയുടെ മൊഴിയെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഫീസിന്റെ പേരില്‍ അപമാനിച്ചിട്ടില്ലെന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് മനോജ് പാല്‍താസിംഗ് പറഞ്ഞത്. മകന്‍ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു. അവന് ആരുമായും ശത്രുതയുണ്ടായിരുന്നില്ല. മറ്റാരെങ്കിലും കൊലയ്ക്ക് പിന്നില്‍ ഉണ്ടായിരുന്നിരിക്കാമെന്നും കൃത്യമായ കാരണം കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്നും പിതാവ് പറഞ്ഞു.




Keywords: News, National, National-News, Crime, Crime-News, Class 12, Student, Arrested, Jatni, Minor Boy, Murder Case, Teenager, Angry, Teacher, Unpaid Fee, Cop, Class 12 Student Arrested in Jatni Minor Boy Murder Case.

Post a Comment