Clash | 'വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം; കൊടി സുനിയുടെ നേതൃത്വത്തില്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു', 3 പേര്‍ക്ക് പരുക്ക്

 


തൃശൂര്‍: (KVARTHA) വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ സംഘര്‍ഷം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ജയിലില്‍ സംഘര്‍ഷമുണ്ടായത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെ നേതൃത്വത്തില്‍ ജയില്‍ ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പിയടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം. വാക്കു തര്‍ക്കത്തിനു പിന്നാലെ സംഘം ഓഫിസിലെത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നും തടയാനെത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്കാണ് പരുക്കേറ്റതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Clash | 'വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം; കൊടി സുനിയുടെ നേതൃത്വത്തില്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു', 3 പേര്‍ക്ക് പരുക്ക്

ഓഫിസിലെ ഫര്‍ണിചറുകളും സംഘം തല്ലിത്തകര്‍ത്തു. ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയാണ് തടവുകാരെ കീഴ്‌പെടുത്തി രംഗം ശാന്തമാക്കിയത്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

Keywords:  Clash at Viyyur Central Jail, Thrissur, News, Clash, Attack, Police, Injured, Hospitalized, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia