Follow KVARTHA on Google news Follow Us!
ad

Inauguration | കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ട്രേഡ് യൂനിയന്‍ സെമിനാര്‍ സംഘടിപ്പിക്കും

മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും Chief Minister, Inauguration, Press Meet, State Conference, Trade Union Seminar, Kerala
കണ്ണൂര്‍: (KVARTHA) കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 59-ാം സംസ്ഥാന സമ്മേളനം നവംബര്‍ പതിനാലിന് കണ്ണൂരില്‍ നടക്കും. നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. സമ്മേളനത്തിന്റെ ഭാഗമായി നവംബര്‍ പതിനൊന്നിന് കണ്ണൂര്‍ പ്രസ് ക്ലബ് ഹാളില്‍ ട്രേഡ് യൂനിയന്‍ സെമിനാര്‍ നടക്കും.

Chief Minister will inaugurate the state conference of Kerala Journalists' Union in Kannur, Kannur, News, Chief Minister, Inauguration, Chief Gust, Ramesh Chennithala, Press Meet, State Conference, Trade Union Seminar, Kerala

മാധ്യമങ്ങളിലെ കരാര്‍ വല്‍ക്കരണമെന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ രാവിലെ 11 മണിക്ക് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എംവി വിനീത ഉദ് ഘാടനം ചെയ്യും. കെ പി സഹദേവന്‍(സി ഐ ടി യു സംസ്ഥാന സെക്രടറി), വിവി ശശീന്ദ്രന്‍(ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസി), താവം ബാലകൃഷ്ണന്‍( എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസി), എം വേണുഗോപാല്‍(ബി എം എസ് ജില്ലാ സെക്രടറി) എന്നിവര്‍ പങ്കെടുക്കും.

Keywords: Chief Minister will inaugurate the state conference of Kerala Journalists' Union in Kannur, Kannur, News, Chief Minister, Inauguration, Chief Gust, Ramesh Chennithala, Press Meet, State Conference, Trade Union Seminar, Kerala.

Post a Comment