Follow KVARTHA on Google news Follow Us!
ad

Jawans Martyred | ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണത്തില്‍ 2 ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ജവാന്മാര്‍ക്ക് വീരമൃത്യു

ബിന്ദ്രനവാഗഡിലെ പോളിങ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു അക്രമം Chhattisgarh News, National News, ITBP, Jawan, Killed, Naxals, Target Polling, Party,
റായ്പുര്‍: (KVARTHA) ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണത്തില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു. ഗാരിയാബന്ദ് ജില്ലയില്‍ നക്സലൈറ്റുകള്‍ നടത്തിയ സ്ഫോടനത്തിലാണ് രണ്ടു ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) ജവാന്മാര്‍ മരിച്ചത്. ബിന്ദ്രനവാഗഡിലെ പോളിങ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തില്‍ വീരമൃത്യു വരിച്ചത് ഐടിബിപിയുടെ അസിസ്റ്റന്റ് കമാന്‍ഡന്റും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനുമാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്തു.

ഛോടേഡോംഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഐടിബിപിയുടെ 45-ാം ബറ്റാലിയനിലെ കാഡെമെറ്റ കാംപിന് സമീപം വെള്ളിയാഴ്ച (17.11.2023) ഉച്ചയ്ക്ക് 12.10 ഓടെയാണ് സംഭവം നടന്നതെന്ന് ഇന്‍സ്‌പെക്ടര്‍ ജെനറല്‍ ഓഫ് പോലീസ് (ബസ്തര്‍ റേന്‍ജ്) സുന്ദര്‍രാജ് പി പറഞ്ഞതായി പിടിഐ റിപോര്‍ട് ചെയ്തു.

ഒരു എകെ 47 റൈഫിള്‍, രണ്ട് ബുളറ്റ് പ്രൂഫ് ജാകറ്റുകള്‍, ഒരു വയര്‍ലെസ് സെറ്റ് എന്നിവ കൊള്ളയടിച്ച ശേഷം നക്‌സലുകള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായും സുന്ദര്‍രാജ് അറിയിച്ചു.

ഐടിബിപിയുടെ 45-ാം ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സുധാകര്‍ ഷിന്‍ഡെ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) ഗുര്‍മുഖ് സിങ് എന്നിവര്‍ വെടിവയ്പ്പില്‍ വീരമൃത്യു വരിച്ചതായി ഐജി കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് മടങ്ങിയ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഛത്തീസ്ഗഢിലെ 19 ജില്ലകളിലെ 70 നിയമസഭാ സീറ്റുകളിലേക്ക് 958 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വെള്ളിയാഴ്ച നടന്ന രണ്ടാം ഘട്ട വോടെടുപ്പില്‍ വൈകിട്ട് അഞ്ച് മണി വരെ 67.34 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ഏപ്രിലില്‍ ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ 22 ധീരരായ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) ജവാന്മാര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മാരകമായ മാവോയിസ്റ്റ് ആക്രമണത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് ഇത്.

ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് തലേന്നും സമാന ആക്രമണം റിപോര്‍ട് ചെയ്തിരുന്നു. കങ്കര്‍ ജില്ലയിലുണ്ടായ ഐഇഡി (പ്രഷര്‍ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്ഫോടനത്തില്‍ ഒരു ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കോണ്‍സ്റ്റബിളിനും രണ്ട് പോളിംഗ് ടീം അംഗങ്ങള്‍ക്കും പരുക്കേറ്റിരുന്നു. പ്രകാശ് ചന്ദ് എന്ന ബിഎസ്എഫ് കോണ്‍സ്റ്റബിളിനാണ് പരുക്കേറ്റത്. കാലുകള്‍ക്ക് പരുക്കേറ്റ പ്രകാശ് ചന്ദിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ചന്ദിനെ കൂടാതെ രണ്ട് പോളിംഗ് ഓഫീസര്‍മാര്‍ക്കും നിസാരമായി പരുക്കേറ്റിരുന്നു.

അതേസമയം, ഝാര്‍ഖണ്ഡിലും മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു. ചൈബാസയിലാണ് ഐഇഡി സ്ഫോടനമുണ്ടായത്. പരുക്കേറ്റ രണ്ടു പേരെ റാഞ്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Keywords: News, National, National-News, Malayalam-News, Chhattisgarh News, National News, ITBP, Jawan, Killed, Naxals, Target Polling, Party, Bindranawagarh News, Election Day, Attack, Indo-Tibetan Border Police (ITBP), Martyred, Chhattisgarh: ITBP Jawan Killed As Naxals Target Polling Party In Bindranawagarh On Election Day.

Post a Comment