മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗല്‍ കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് റാലികളില്‍ സജീവമായിരുന്നു. ജാതി സെന്‍സസ്, എല്‍ പി ജി സബ്‌സിഡി എന്നിവയടക്കം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടനപത്രിക ഞായറാഴ്ച പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബിജെപിയുടെ സ്റ്റാര്‍ പ്രചാരകന്‍. ഞായറാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റോഡ് ഷോയും, കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്‌കൂടര്‍ റാലിയും നടത്തി.
മത്സരിക്കുന്ന പ്രധാനികളില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബയ്ജ്,
സി പി ഐ നേതാവ് മനീഷ് കുന്‍ജം, മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമണ്‍ സിംഗ് എന്നിവരും ഉള്‍പെടുടുന്നു.
മിസോറം നിര്‍ണായകം
ഭരണം നിലനിര്‍ത്തുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രി സൊറാംതാംഗയ്ക്ക്. 40 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 21 സീറ്റ് മതി. 25 സീറ്റ് വരെ നേടുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. ബിജെപിയുടെ ചരിത്രത്തിലെ മികച്ച പ്രകടനമാകും ഈ തിരഞ്ഞെടുപ്പിലെന്ന് മിസോറമിന്റെ അധിക ചുമതലയുള്ള അനില്‍ ആന്റണി വ്യക്തമാക്കി. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഏറെ പഴികേട്ട പ്രധാനമന്ത്രി നരേന്ദ്രമോദി മിസോറമില്‍ പ്രചാരണത്തിന് എത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
8,51,895 വോടര്‍മാരാണുള്ളത്. ത്രികോണ മത്സരം നടക്കുന്ന മിസോറാമില്‍ 16 വനിതകളടക്കകം 174 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1276 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. ജനസംഖ്യയിലെ 87 ശതമാനം ക്രിസ്ത്യന്‍ വിഭാഗമാണ്. സ്ഥാനാര്‍ഥികള്‍ കഴിഞ്ഞദിവസം പള്ളികള്‍ സന്ദര്‍ശിച്ചു. പ്രാര്‍ഥനകളില്‍ പങ്കെടുത്തു
ഭരണകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ട് (എംഎന്‍എഫ്), പ്രാദേശിക സ്വാധീനമുള്ള സൊറാം പീപിള്‍സ് മൂവ്‌മെന്റ്, കോണ്‍ഗ്രസ്, ബിജെപി എന്നിവരാണ് മത്സര രംഗത്തുള്ളത്. ബിജെപി ഒഴികെ എല്ലാ പാര്‍ടികളും 40 സീറ്റിലും മത്സരിക്കുന്നു. 23 മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍. ആം ആദ് മി പാര്‍ടി നാലിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 27 സ്വതന്ത്രരും ജനവിധി തേടുന്നു.
Keywords: Chhattisgarh And Mizoram Go To Polls Amidst Tight Security, Chhattisgarh, Mizoram, News, Polling, Security, Voters, Congress, BJP, CPM, National News.