ഒരു വീടിന് പുറത്ത് കാറില്‍ വന്നിറങ്ങിയ രണ്ട് സ്ത്രീകള്‍ വീടിന് നേര്‍ക്ക് നടന്നെത്തിയ ശേഷം പ്രധാന ഗേറ്റിനോട് ചേര്‍ന്നുള്ള തൂണുകളില്‍ സ്ഥാപിച്ചിരുന്ന പൂച്ചട്ടികള്‍ മോഷ്ടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
പൂച്ചെട്ടികള്‍ എടുത്ത് അതിവേഗം തിരിഞ്ഞ് കാറില്‍ നിന്ന് ഇരുവരും പോവുകയും ചെയ്തു. ഈ പ്രദേശത്ത് കഴിഞ്ഞ ആഴ്ച മാത്രം ഇത്തരം 10 സംഭവങ്ങള്‍ നടന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
അതേസമയം, ഇത്തരത്തില്‍ രാജസ്താനിലെ ദൗസയ്ക്ക് സമീപം ഡെല്‍ഹി - മുംബൈ അതിവേഗ പാതയില്‍ കാര്‍ നിര്‍ത്തി ചെടികള്‍ മോഷ്ടിക്കുന്ന ദമ്പതികളുടെ വീഡിയോ മാസങ്ങള്‍ക്ക് മുമ്പ് വൈറലായിരുന്നു. ഗ്രീന്‍ ഫീല്‍ഡ് എക്‌സ്പ്രസ് വേയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
11 ഓളം ചെടികളാണ് മുറിച്ചെടുത്ത് ഇവര്‍ വണ്ടിയില്‍ കയറ്റിയത്. എന്നാല്‍, കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും നിരീക്ഷിക്കുന്ന സിസിടിവികളില്‍ ഇവരുടെ ചെടി മോഷണം കൃത്യമായി പതിഞ്ഞു. എക്‌സ്പ്രസ് വേയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ട ചെടികളാണ് മോഷ്ടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
Keywords: News, National, National-News, Video, Punjab News, Mohali News, Social-Media-News, Caught, Camera, Women, Arrived, Car, Steal, Flower Pots, House, Mohali News, CCTV, Social Media, Gate, Caught on camera: 2 women arrive in car, steal flower pots from house in Mohali.CCTV footage from #Mohali Sector 78 show two girls arriving in a car at midnight and stealing flower pots kept outside the boundary walls of two houses. pic.twitter.com/uO2zgTfJY5
— Nikhil Choudhary (@NikhilCh_) November 14, 2023