Killed | കാനഡയില്‍ സിഖ് വംശജനായ യുവാവും 11 വയസുള്ള മകനും വെടിയേറ്റ് മരിച്ചു; കാറിലുണ്ടായിരുന്ന കുട്ടിയുടെ സുഹൃത്ത് പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു

 


ഒടാവ: (KVARTHA) കാനഡയില്‍ സിഖ് വംശജനായ യുവാവും 11 വയസുള്ള മകനും വെടിയേറ്റ് മരിച്ചു. എഡ്മണ്ടന്‍ നഗരത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 41 കാരനായ ഇന്‍ഡ്യന്‍ വംശജനായ ഹര്‍പ്രീത് സിംഗ് ഉപ്പലും അദ്ദേഹത്തിന്റെ മകനുമാണ് മരിച്ചത്.

എഡ്മണ്ടന്‍ പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം ഉച്ചസമയം ഗാസ് സ്റ്റേഷന്റെ പുറത്താണ് സംഭവം. ഇരുവരും ഇവിടെ നില്‍ക്കുകയായിരുന്നു. ഈ സമയമാണ് അക്രമികള്‍ വന്നത്. പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നു. ഇവരുടെ കൂടെ കാറിലുണ്ടായിരുന്ന മരിച്ച കുട്ടിയുടെ സുഹൃത്ത് പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹര്‍പ്രീത് സിംഗിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ഇയാള്‍ക്ക് നേരെ ഇതിന് മുന്‍പും വധശ്രമം ഉണ്ടായിരുന്നുവെന്നും അന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും റിപോര്‍ടുകള്‍ പുറത്ത് വരുന്നുണ്ട്. ഈ അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ കൈവശമുള്ള ആളുകള്‍ മുന്നോട്ട് വരണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

Killed | കാനഡയില്‍ സിഖ് വംശജനായ യുവാവും 11 വയസുള്ള മകനും വെടിയേറ്റ് മരിച്ചു; കാറിലുണ്ടായിരുന്ന കുട്ടിയുടെ സുഹൃത്ത് പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു



Keywords: News, World, World-News, Crime-News, Police-News, Canada News, Ottawa News, Edmonton News, Indian-Origin, Sikh Man, 11-Year-Old, Son, Friend, Car, Killed, Gang Violence, Canada: Indian-Origin Sikh Man, 11-Year-Old Son Killed In Gang Violence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia