Follow KVARTHA on Google news Follow Us!
ad

Driver Arrested | സ്‌കൂളിന് മുന്നില്‍ നിന്ന് 15 കാരിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍; പിടിയിലായത് നേരത്തെ കുട്ടിയെ വിദ്യാലയത്തിലേക്ക് കൊണ്ടുപോയിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍

മകള്‍ ക്ലാസിലെത്തിയില്ലെന്ന് പിതാവിന് മെസേജ് വരുകയായിരുന്നു Cab, Driver, Tries, Kidnap, Delhi News, Teen, Wanted, Befriend, Police, School, Student,
ന്യൂഡെല്‍ഹി: (KVARTHA) സ്‌കൂളിന് മുന്നില്‍ ഇറക്കിവിട്ട 15 കാരിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. നേരത്തെ സ്‌കൂളിലേക്ക് കുട്ടികളെ എത്തിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് പിടിയിലായതെന്ന് ചൊവ്വാഴ്ച ഡെല്‍ഹി പൊലീസ് അറിയിച്ചു. ഡെല്‍ഹി സന്‍സദ് മാര്‍ഗിലെ പ്രശസ്തമായ ഒരു സ്‌കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിയെയാണ് മണിക്കൂറുകളോളം കാണാതായത്.

നാടകീയ സംഭവങ്ങളെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കുട്ടിയെ കാണാതായത് മുതല്‍ വാഹനത്തിന്റെ ഡ്രൈവറെക്കുറിച്ച് സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

നവംബര്‍ മൂന്നാം തീയതി രാവിലെയായിരുന്നു സംഭവം. സ്‌കൂളില്‍ ക്ലാസ് തുടങ്ങിയപ്പോള്‍ കുട്ടി എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് സ്‌കൂളിലെ രീതി അനുസരിച്ച് വിവരം അറിയിച്ചുകൊണ്ട് കുട്ടിയുടെ അച്ഛന് മെസേജ് അയച്ചു. സ്‌കൂളിന് മുന്നില്‍ അല്‍പം മുമ്പ് താന്‍ കൊണ്ടുവിട്ട മകള്‍ ക്ലാസില്‍ എത്തിയിട്ടില്ലെന്ന് അറിഞ്ഞ് അമ്പരന്ന പിതാവ് ഉടന്‍ തന്നെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

നേരത്തെ കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോയിരുന്ന വാഹനത്തിന്റെ ഡ്രൈവറെക്കുറിച്ച് സംശയം തോന്നിയിരുന്നതിനാല്‍ അക്കാര്യവും പിതാവ് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുത്തില്ല. ഇതോടെ ഇയാളെക്കുറിച്ചുള്ള സംശയം വര്‍ധിച്ചു.

പിന്നീട് ഇയാളുടെ ലൊകേഷന്‍ കണ്ടെത്താനുള്ള ശ്രമങ്ങളായി. ഇതിനിടെ ഇയാള്‍ ബംഗ്ല സാഹിബ് ഗുരുദ്വാരയ്ക്ക് സമീപം കുട്ടിയെ റോഡില്‍ ഇറക്കി വിട്ടതായി പൊലീസിന് വിവരം ലഭിച്ചു. പിടിക്കപ്പെടുമെന്ന് ഭയന്ന് സ്ഥലത്തുനിന്ന് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശമെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. നേരത്തെ കുട്ടി ഇയാളുടെ വാഹനത്തിലായിരുന്നു സ്‌കൂളിലേക്ക് പോയിരുന്നത്. എന്നാല്‍ യുവാവിന്റെ പെരുമാറ്റം ശരിയല്ലെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടതോടെ പിന്നീടങ്ങോട്ട് ഈ വാഹനത്തിലെ യാത്ര അവസാനിപ്പിച്ച് അച്ഛന്‍ നേരിട്ടുതന്നെ മകളെ സ്‌കൂളില്‍ എത്തിക്കുകയായിരുന്നു.

സംഭവം നടന്ന നവംബര്‍ മൂന്നാം തീയതിയും പിതാവ് തന്നെയാണ് കുട്ടിയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ കൊണ്ടു വിട്ടത്. എന്നാല്‍ മകളെ സ്‌കൂളിന് മുന്നില്‍ ഇറക്കി അച്ഛന്‍ പോയതിന് പിന്നാലെ, പഴയ ഡ്രൈവര്‍ സ്ഥലത്തെത്തി. നേരത്തെയുണ്ടായ മോശം പെരുമാറ്റത്തിന് ക്ഷമാപണം നടത്താനെന്ന പേരില്‍ സംസാരം തുടങ്ങുകയും കുട്ടിയെ വാഹനത്തില്‍ ഇരുന്ന് സംസാരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കുട്ടി വാഹനത്തില്‍ കയറിയതോടെ ഇയാള്‍ കുട്ടിയെയും കൊണ്ട് സ്ഥലത്തു നിന്ന് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


 

Keywords: News, National, National-News, Crime, Crime-News, Cab, Driver, Tries, Kidnap, Delhi News, Teen, Wanted, Befriend, Police, School, Student, Parent, Father, Message, Complaint, Cops, Cab Driver Tries To Kidnap Delhi Teen, Wanted To 'Befriend' Her: Cops.

Post a Comment