Follow KVARTHA on Google news Follow Us!
ad

Killed | കാമുകന് പരമ്പരാഗത സ്വത്തായ 250 കോടിയിലധികം രൂപ കൈവന്നു; 'തൊട്ടുപിന്നാലെ കാമുകി വിഷം കൊടുത്ത് കൊന്നു'

തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതിനാണ് കൃത്യം നടത്തിയതെന്ന് യുവതി US News, Woman, Accused, Killed, Boyfriend, Inherited, Girlfriend, Poisoned
വാഷിങ്ടന്‍: (KVARTHA) 250 കോടിയുടെ അനന്തരാവകാശിയായതോടെ കാമുകനെ യുവതി വിഷം കൊടുത്ത് കൊന്നതായി റിപോര്‍ട്. നോര്‍ത് ഡകോടയിലാണ് സംഭവം. 51 -കാരനായ സ്റ്റീവന്‍ റിലേ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന തിയ കെനോയര്‍ എന്ന യുവതിയെ അറസ്റ്റ് ചെയ്തു.

മിനോട് പൊലീസ് പറയുന്നത്: കാമുകന് പാരമ്പര്യമായി 250 കോടിയിലധികം രൂപ കൈവന്നതിന് തൊട്ടുപിന്നാലെയാണ് യുവതി കാമുകനെ കൊലപ്പെടുത്തിയത്. ഭീമമായ ഈ തുക കയ്യിലെത്തിയതിന് പിന്നാലെ തന്നെ കാമുകന്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന് മനസിലായതിനെ തുടര്‍ന്നാണ് യുവതി കാമുകനെ കൊലപ്പെടുത്തിയത്.

സ്റ്റീവന്‍ റിലേ അഭിഭാഷകനുമായി സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. ആ സമയത്താണ് ഇയാളുടെ ആരോഗ്യനില മോശമായത്. പിറ്റേന്ന് ഇന തിയ കെനോയര്‍ എമര്‍ജന്‍സി സര്‍വീസ് നമ്പറായ 911 -ലേക്ക് വിളിച്ചു. ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും റിലേ പ്രതികരിക്കാത്ത അവസ്ഥയില്‍ എത്തിയിരുന്നു. പെട്ടെന്ന് തന്നെ ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസം മരണം സംഭവിക്കുകയായിരുന്നു.

പിന്നാലെ, നടന്ന അന്വേഷണത്തിലാണ് ഇന ആന്റിഫ്രീസ് നല്‍കി കൊലപാതകം നടത്തിയതെന്ന് മനസിലാവുന്നത്. നോര്‍ത് ഡകോടയിലെ ഏറ്റവും ഗുരുതരമായ കൊലപാതക കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നത്.

വളരെ അധികം വര്‍ഷങ്ങളായി ഇനയും റിലേയും ഒരുമിച്ചാണ് താമസിക്കുന്നത്. ഔദ്യോഗികമായി ഭാര്യാ ഭര്‍ത്താക്കന്മാരല്ലെങ്കിലും ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെയാണ് ഇവര്‍ കഴിയുന്നത് (common-law wife). അതുകൊണ്ട് റിലേയ്ക്ക് പാരമ്പര്യമായി കൈവന്നിരിക്കുന്ന സ്വത്തില്‍ തനിക്കും റിലേയുടെ മകനും ഒരുപോലെയായിരിക്കും അവകാശമെന്നാണ് ഇന കരുതിയിരുന്നത്.

എന്നാല്‍, പണം കൈവന്നതിന് പിന്നാലെ തന്നെ ഒഴിവാക്കാനാണ് റിലേയുടെ പദ്ധതിയെന്ന് മനസിലായപ്പോഴാണ് ഇന അയാളെ കൊല്ലാന്‍ തീരുമാനിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കൊലപാതകം നടന്നത് സപ്തംബറിലാണെങ്കിലും ഒക്ടോബര്‍ 30 -നാണ് ഇന അറസ്റ്റ് ചെയ്യപ്പെടുന്നതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇവര്‍ അറസ്റ്റിലായ വിവരം മിനോട് പൊലീസ് ഡിപാര്‍ട്‌മെന്റ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ പങ്കുവച്ചു. പൊലീസ് ഡിപാര്‍ട്‌മെന്റിന്റെ പോസ്റ്റിന് റിലേയുടെ മകന്‍ നല്‍കിയ കമന്റും ഏറെ ശ്രദ്ധിക്കപ്പെട്ടു. 'റെസ്റ്റ് ഇന്‍ പീസ് ഡാഡ്, നിങ്ങള്‍ക്ക് അര്‍ഹിക്കപ്പെട്ട നീതി ലഭിച്ചു' എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു റിലേയുടെ മകന്‍ റയാന്‍ ഡിലേ കമന്റ് ചെയ്തത്.




Keywords: News, World, World-News, Crime, Crime-News, US News, Woman, Accused, Killed, Boyfriend, Inherited, Girlfriend, Poisoned, Boyfriend got 250 crores, and soon after, the girlfriend poisoned him to death.

Post a Comment